പ്രണോയി 17-ാം റാങ്കിൽ
പ്രണോയി 17-ാം റാങ്കിൽ
Friday, July 28, 2017 11:46 AM IST
ന്യൂ​ഡ​ല്‍ഹി:​ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം പ്ര​ണോ​യ് റാ​ങ്കിം​ഗി​ല്‍ പ​തി​നേ​ഴാം സ്ഥാ​ന​ത്ത്.​യു​എ​സ് ഓ​പ്പ​ണ്‍ ഗ്രാ​ന്‍പ്രീ ഗോ​ള്‍ഡ് വി​ജ​യ​ത്തോ​ടെ​യാ​ണ് പ്ര​ണോ​യി​യു​ടെ റാ​ങ്കിം​ഗ് ഉ​യ​ര്‍ന്ന​ത്. നേ​ര​ത്തെ 23 ആ​യി​രു​ന്നു പ്ര​ണോ​യി​യു​ടെ റാ​ങ്ക്. പ്ര​ണോ​യി​യു​ടെ റാ​ങ്കിം​ഗ് മെ​ച്ച​പ്പെ​ട്ട​തോ​ടെ ഇ​ന്ത്യ​യു​ടെ നാ​ലു പു​രു​ഷ താ​ര​ങ്ങ​ളാ​ണ് ടോ​പ് ഇ​രു​പ​തി​ൽ ഉ​ള്ള​ത്. കി​ഡം​ബി ശ്രീ​കാ​ന്ത്(8), അ​ജ​യ് ജ​യ​റാം(16), ബി.​സാ​യ് പ്ര​ണീ​ത്(19) എ​ന്നി​വ​രാ​ണ് മ​റ്റു മൂ​ന്നു പേ​ര്‍. യു​എ​സ് ഓ​പ്പ​ൺ‍ ഫൈ​ന​ലി​ല്‍ പ്ര​ണോ​യി​യെ നേ​രി​ട്ട പാ​രു​പ​ള്ളി ക​ശ്യ​പി​ന്‍റെ​യും റാ​ങ്ക് ഉ​യ​ര്‍ന്നു. അ​ന്‍പ​ത്തൊ​മ്പ​താം സ്ഥാ​ന​ത്താ​യി​രു​ന്ന ക​ശ്യ​പ് 47ല്‍ ​എ​ത്തി. ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ സ​മീ​ര്‍ വ​ര്‍മ 28-ാം സ്ഥാ​ന​ത്താ​ണ്.


വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പി. ​വി. സി​ന്ധു(5), സൈ​ന നെ​ഹ്‌​വാ​ള്‍ (16) എ​ന്നി​വ​ര്‍ മാ​ത്ര​മേ ടോ​പ് 25ല്‍ ​ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ളൂ. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ പ്ര​ണാ​വ് ജെ​റി ചോ​പ്ര-​സി​ക്കി റെ​ഡ്ഡി സ​ഖ്യം മൂ​ന്നു റാ​ങ്കു​ക​ള്‍ താ​ഴേ​ക്ക് പോ​യി 20 ല്‍ ​എ​ത്തി. പു​രു​ഷ-​വ​നി​താ ഡ​ബി​ള്‍സി​ല്‍ ഒ​രു ഇ​ന്ത്യ​ന്‍ സ​ഖ്യം പോ​ലും ടോ​പ് 25ല്‍ ​ഉ​ള്‍പ്പെ​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.