ചിത്രയെ പിന്തുണയ്ക്കും: ഉഷ
ചിത്രയെ പിന്തുണയ്ക്കും: ഉഷ
Friday, July 28, 2017 11:46 AM IST
കോ​ട്ട​യം: ചി​ത്ര​യ്ക്കു പി​ന്തു​ണ​യു​മാ​യി പി.​ടി. ഉ​ഷ. ഹൈ​ക്കോ​ട​തി വി​ധി​യി​ൽ താ​ൻ സ​ന്ത​ഷ്ട​യാ​ണെ​ന്നും ചി​ത്ര​യെ ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ത​ന്നാ​ലാ​കു​ന്ന​തു ചെ​യ്യു​മെ​ന്നും പി.​ടി. ഉ​ഷ. ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ പി.​ടി. ഉ​ഷ​യ്ക്കും പ​ങ്കു​ണ്ടെ​ന്ന് സെ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ര​ൺ​ധാ​വ ആ​രോ​പി​ച്ചി​രു​ന്നു.

ഉ​ഷ​യു​ടെ പ്ര​സ്താ​വ​ന​യു​ടെ പൂ​ർ​ണ​രൂ​പം-

ഐ​എ​എ​എ​ഫ് അം​ഗ​മാ​യ എ​എ​ഫ്‌​ഐ പ്ര​സി​ഡ​ന്‍റ് അ​ഡി​ല്‍സു മ​രി​വാ​ല​യും ഐ​എ​എ​എ​ഫ് ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​മാ​യ എ​എ​ഫ​ഐ സെ​ക്ര​ട്ട​റി സി.​കെ.​വ​ല്‍സ​നും ഐ​എ​എ​എ​ഫ് പ്ര​സി​ഡ​ന്റും ഇ​ന്ത്യ​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള സെ​ബാ​സ്റ്റ്യ​ന്‍ കോ​യു​മാ​യി നേ​രി​ല്‍ സം​സാ​രി​ക്കു​ക​യും കാ​ര്യ​ങ്ങ​ള്‍ ബോ​ദ്ധ്യ​പെ​ടു​ത്തു​ക​യും ചെ​യ്താ​ല്‍ ചി​ത്ര​യ്ക്ക് ഈ ​ലോ​ക മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു .ചി​ത്ര​യ്ക്ക് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു.


കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ വി​ധി​യി​ല്‍ ,അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്.​വ​ള​ര്‍ന്നു വ​രു​ന്ന​താ​ര​മെ​ന്ന നി​ല​യി​ലെ​ങ്കി​ലും ചി​ത്ര​യെ ലോ​ക മീ​റ്റി​ല്‍ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന്, കേ​ന്ദ്ര ഗ​വ​ണ്‍മെ​ന്റ് നി​രീ​ക്ഷ​ക​യാ​യി പ​ങ്കെ​ടു​ത്തു കൊ​ണ്ട് ഞാ​ന്‍ ആ ​വ ശ്യ​പ്പെ​ട്ട​ത്, സെ​ല​ക്ഷ​ന്‍ ക​മ്മ​റ്റി അം​ഗീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ല്‍ ചി​ത്ര​ക്ക് ഇ​ത്ര വി​ഷ​മം നേ​രി​ടേ​ണ്ടി വ​രി​ല്ലാ​യി​രു​ന്നു. അ​ത് ല​റ്റി​ക്ക് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ ഹി​ക​ള്‍ ഇ​നി​യെ​ങ്കി​ലും ശ്ര​ദ്ധി​ക്കു​മെ​ന്ന് ആ​ശി​ക്കു​ന്നു. ചി​ത്ര​ക്ക് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു. -പി.​ടി. ഉ​ഷ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.