ഫെ​ഡ​റേ​ഷ​നെ ത​ള്ളി കേ​ര​ള അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍
Thursday, July 27, 2017 11:32 AM IST
കോ​ട്ട​യം: മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര അ​ട​ക്കം മൂ​ന്നു താ​ര​ങ്ങ​ളെ ലോ​ക അ​ത്‌ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണെ​ന്ന് അ​‌ത്‌ലറ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ വാ​ദ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കേരള അ​ത്‌ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍. ഈ ​വാ​ദ​ങ്ങ​ള്‍ക്ക് മ​റു​പ​ടി​യാ​യി തു​റ​ന്ന ക​ത്ത​യ​ക്കാ​ന്‍ കൊ​ച്ചി​യി​ല്‍ ചേ​ര്‍ന്ന അ​സോ​സി​യേ​ഷ​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം തീ​രു​മാ​നി​ച്ചു.

ലോ​ക മീ​റ്റി​ലെ ടീ​മി​ല്‍ നി​ന്ന് ചി​ത്ര അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളെ പു​റ​ത്താ​ക്കാ​ന്‍ ഫെ​ഡ​റേ​ഷ​ന്‍ സ്വീ​ക​രി​ച്ച മാ​ന​ദ​ണ്ഡം മ​റ്റു താ​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ബാ​ധ​ക​മാ​യി​ല്ലെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രൊ​ഫ പി.​ഐ. ബാ​ബു പ​റ​ഞ്ഞു. മോ​ശം പ്ര​ക​ട​നം, ഗു​ണ്ടൂ​ര്‍ മീ​റ്റി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞാ​ണ് താ​ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​ത്. ഇ​പ്പോ​ള്‍ ടീ​മി​ലു​ള്‍പ്പെ​ട്ട ജി​സ്ന മാ​ത്യു, സ്വ​പ്ന ബ​ര്‍മ​ന്‍ അ​ട​ക്ക​മു​ള്ള ഏ​ഴു താ​ര​ങ്ങ​ള്‍ ഗു​ണ്ടൂ​ര്‍ മീ​റ്റി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ചി​ല താ​ര​ങ്ങ​ള്‍ക്ക് മാ​ത്രം ബാ​ധ​ക​മാ​വു​ന്ന​തെ​ങ്ങ​നെ. സ​ര്‍ക്കാ​രി​ന്‍റെ നി​രീ​ക്ഷ​ക​യാ​യാ​ണ് പി.​ടി. ഉ​ഷ ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ല്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ട മൂ​ന്നു താ​ര​ങ്ങ​ളെ​യും ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട​ണ​മാ​യി​രു​ന്നു. ഉ​ഷ​യ്ക്ക് ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ങ്കു​ണ്ടെ​ന്ന അ​ഭി​പ്രാ​യം അ​സോ​സി​യേ​ഷ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


സ്‌​കൂ​ള്‍ മീ​റ്റ് അ​ട​ക്ക​മു​ള്ള വി​വി​ധ കാ​യി​ക മേ​ള​ക​ള്‍ ഒ​ന്നി​ച്ചു വ​രു​ന്ന​തി​നാ​ല്‍ സം​സ്ഥാ​ന ഇ​ന്‍റ​ര്‍ ക്ല​ബ്ബ് മീ​റ്റ് സ്‌​കൂ​ള്‍ കാ​യി​ക മേ​ള​ക​ള്‍ക്ക് ശേ​ഷം ന​ട​ത്താ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.