അ​ര്‍ജു​ന​യും ഖേ​ല്‍ ര​ത്‌​ന​യും തീ​രു​മാ​നി​ക്കാ​ന്‍ ഉ​ഷ​യും
അ​ര്‍ജു​ന​യും ഖേ​ല്‍ ര​ത്‌​ന​യും  തീ​രു​മാ​നി​ക്കാ​ന്‍ ഉ​ഷ​യും
Thursday, July 27, 2017 11:32 AM IST
ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്തെ മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ള്‍ക്കു ന​ല്‍കു​ന്ന ഖേ​ല്‍ ര​ത്‌​ന, അ​ര്‍ജു​ന അ​വാ​ര്‍ഡു​ക​ള്‍ തീ​രു​മാ​നി​ക്കു​ന്ന ക​മ്മി​റ്റി​യി​ല്‍ ഒ​ളി​മ്പ്യ​ന്‍ പി.​ടി. ഉ​ഷ​യും മു​ന്‍ ക്രി​ക്ക​റ്റ് താ​രം വി​രേ​ന്ദ​ര്‍ സെ​വാ​ഗും. റി​ട്ട. ജ​സ്റ്റീ​സ് സി.​കെ. താ​ക്ക​ര്‍ ചെ​യ​ര്‍മാ​നാ​യ ക​മ്മി​റ്റി ഓ​ഗ​സ്റ്റ് മൂ​ന്നി​ന് യോ​ഗം ചേ​ര്‍ന്ന് അ​വാ​ര്‍ഡ് ജേ​താ​ക്ക​ളെ തീ​രു​മാ​നി​ക്കും.

മു​കു​ന്ദ് ഖി​ലേ​ക​ര്‍ (ബോ​ക്‌​സിം​ഗ്), സു​നി​ല്‍ ദ​ബാ​സ് (ക​ബ​ഡി), എം.​ആ​ര്‍. മി​ശ്ര (ജേ​ര്‍ണ​ലി​സ്റ്റ്), എ​സ്. ക​ണ്ണ​ന്‍ (ജേ​ര്‍ണ​ലി​സ്റ്റ്), സ​ഞ്ജീ​വ് കു​മാ​ര്‍ (ജേ​ര്‍ണ​ലി​സ്റ്റ്), ല​ത മാ​ധ​വി (പാ​രാ അ​ത്‌​ല​റ്റ്), അ​നി​ല്‍ ഖ​ന്ന (കാ​യി​ക ഭ​ര​ണ​ക​ര്‍ത്താ​വ്), ഇ​ഞ്ജ​ട്ടി ശ്രീ​നി​വാ​സ (ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍, സാ​യ്), ര​ണ്‍വീ​ര്‍ സിം​ഗ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം) എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ലു​ള്ള മ​റ്റം​ഗ​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.