രാഹുൽ ജോഹ്‌രിയെ പങ്കെടുപ്പിക്കാത്തതെന്തെന്ന് സുപ്രീംകോടതി
Thursday, July 27, 2017 11:32 AM IST
ന്യൂ​ഡ​ല്‍ഹി:​ സുപ്രീം കോടതി നിയോഗിച്ച ബിസിസിഐ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ക​മ്മ​റ്റി സി​ഇ​ഒ രാ​ഹു​ല്‍ ജോ​ഹ്‌​രി​യെ പ്ര​ത്യേ​ക​ ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് ബി​സി​സി​ഐ​യോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍കി.​ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി, ട്ര​ഷ​റ​ര്‍ അ​നി​രു​ദ്ധ് ചൗ​ധ​രി എ​ന്നി​വ​ര്‍ക്കാ​ണ് വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് ന​ല്‍കി​യ​ത്.

ബി​സി​സി​ഐ​യു​ടെ എ​ല്ലാ മീ​റ്റിം​ഗു​ക​ളി​ലും അ​ഡ്മി​നി​സ്‌​ട്രേ​റ്റേ​ഴ്‌​സ് ക​മ്മി​റ്റി​യു​ടെ പ്ര​തി​നി​ധി​യാ​യി ജോ​ഹ്‌രി ​പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഏ​പ്രി​ല്‍ ആ​റി​നു പു​റ​പ്പെ​ടു​വി​ച്ച റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ന​ലെ പ്ര​ത്യേ​ക ജ​ന​റ​ല്‍ ബോ​ഡി​യു​ടെ സ​മ​യ​ത്ത് ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ഭ്,ജോ​ഹ്‌​രി​യോ​ട് മാ​റി നി​ല്‍ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​എ​ന്നാ​ല്‍ ജൂ​ലൈ 24 ലെ ​സു​പ്രീം കോ​ട​തി വി​ധി​യ​നു​സ​രി​ച്ച് ,പ്ര​ത്യേ​ക ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ സ്‌​റ്റേ​റ്റ് അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​വൂ എ​ന്ന് നി​ഷ്‌​ക​ര്‍ഷി​ച്ചു​ണ്ടെ​ന്നാ​ണ് ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി​യു​ടെ വാ​ദം.


ജോ​ഹ്‌​രി​യെ കൂ​ടാ​തെ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എം​.വി. ശ്രീ​ധ​റി​നെ​യും മീ​റ്റിം​ഗി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ നി​ന്ന് വി​ല​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.