കെ.​എ​ല്‍. രാ​ഹു​ലി​നു പ​നി; ആ​ദ്യ ടെ​സ്റ്റി​ല്‍ ഇ​ല്ല
കെ.​എ​ല്‍. രാ​ഹു​ലി​നു പ​നി; ആ​ദ്യ ടെ​സ്റ്റി​ല്‍ ഇ​ല്ല
Monday, July 24, 2017 11:27 AM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ല്‍ നി​ന്നും ഓ​പ്പ​ണ​ര്‍ കെ.​എ​ല്‍. രാ​ഹു​ല്‍ പു​റ​ത്ത്. വൈ​റ​ല്‍ പ​നി ബാ​ധി​ച്ച​താ​ണ് താ​ര​ത്തി​ന് വി​ന​യാ​യ​ത്. ബി​സി​സി​ഐ മെ​ഡി​ക്ക​ല്‍ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ രാ​ഹു​ലി​ന് വി​ശ്ര​മം ആ​വ​ശ്യ​മു​ണ്ടെ​ന്ന് നി​ര്‍ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക​ന്‍ ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ​സ് ഇ​ല​വ​നെ​തി​രേ രാ​ഹു​ല്‍ അ​ര്‍ധ സെ​ഞ്ച്വ​റി നേ​ടി താ​ന്‍ ഫോ​മി​ലാ​ണെ​ന്ന് തെ​ളി​യി​ച്ചി​രു​ന്നു. പ​രി​ക്കു​മൂ​ലം മൂ​ന്നു മാ​സ​ത്തോ​ളം പു​റ​ത്തി​രു​ന്ന രാ​ഹു​ലി​ന്‍റെ ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്ന് അ​ത്. പ​നി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്ന് ആ​ദ്യ ടെ​സ്റ്റി​നാ​യി കൊ​ളം​ബോ​യി​ല്‍നി​ന്നു ഗോ​ളി​ലേ​ക്കു തി​രി​ച്ച ടീ​മി​ല്‍ രാ​ഹു​ല്‍ ഇ​ല്ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​നു തു​ട​ക്ക​മാ​കു​ന്ന​ത്. രാ​ഹു​ലി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ശി​ഖ​ര്‍ ധ​വാ​നൊ​പ്പം അ​ഭി​ന​വ് മു​കു​ന്ദ് ഓ​പ്പ​ണിം​ഗി​നി​റ​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.