യു​എ​സ് ഓ​പ്പ​ണ്‍ ഗ്രാ​ന്‍ പ്രീ ​ഗോ​ള്‍ഡ്: ഇ​ന്ത്യ​ന്‍ ഫൈ​ന​ല്‍
യു​എ​സ് ഓ​പ്പ​ണ്‍ ഗ്രാ​ന്‍ പ്രീ ​ഗോ​ള്‍ഡ്: ഇ​ന്ത്യ​ന്‍ ഫൈ​ന​ല്‍
Sunday, July 23, 2017 10:55 AM IST
അ​നാ​ഹിം (ക​ലി​ഫോ​ര്‍ണി​യ): ലോ​ക ബാ​ഡ്്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​ന്‍ പു​രു​ഷ​ന്മാ​ര്‍ മി​ക​വ് തു​ട​രു​ന്നു. യു​എ​സ് ഓ​പ്പ​ണ്‍ ഗ്രാ​ന്‍ പ്രീ ​ഗോ​ള്‍ഡ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ മു​ന്‍ കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ് ചാ​മ്പ്യ​ന്‍ പാ​രു​പ​ള്ളി കശ്യ​പ് മ​ല​യാ​ളി എ​ച്ച്.​എ​സ്. പ്ര​ണോ​യ്‌​യെ നേ​രി​ടും. 21 മാ​സം മു​മ്പ് 2015 ഒ​ക്ടോ​ബ​റി​ലാ​ണ് കശ്യ​പ് അ​വ​സാ​ന​മാ​യി ഫൈ​ന​ലി​ലെ​ത്തി​യ​ത്. അ​ന്ന് ന​ട​ന്ന ഫൈ​ന​ലി​ല്‍ കാ​ലി​നു പ​രി​ക്കേ​റ്റ് ക​ശ്യ​പ് മു​ട​ന്തി. പ​രി​ക്കു പ്ര​ണോ​യി​യെ​യും അ​ല​ട്ടി​യി​രു​ന്നു.


ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ സ്വി​സ് ഓ​പ്പ​ണു​ശേ​ഷ​മു​ള്ള ആ​ദ്യ ഫൈ​ന​ലാ​ണ്. സെ​മി​യി​ല്‍ ക​ശ്യ​പ് മൂ​ന്നു ഗെ​യി​മി​ന് (15-21, 21-15, 21-16) കൊ​റി​യ​യു​ടെ ക്വാം​ഗ് ഹീ ​ഹോ​യെ തോ​ല്‍പി​ച്ചു. പ്ര​ണോ​യ് വി​യ​റ്റ്‌​നാ​മി​ന്‍റെ ടി​യ​ന്‍ മി​ന്‍ഹ് നുഗു​യ​നെ 21-14, 21-19ന് ​തോ​ല്‍പി​ച്ചു.സീസണിൽ രണ്ടാം തവണയാണ് രണ്ടാം ഇന്ത്യൻ താരങ്ങൾ ഒരു പ്രധാന ടൂർണമെന്‍റിൽ ഫൈനലിൽ വരുന്നത്. സിംഗപ്പൂർ ഓപ്പണിൽ കെ. ശ്രീകാന്ത്, സായി പ്രണീതിനെ നേരിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.