സം​സ്ഥാ​ന​ സ്കൂ​ൾ കാ​യി​ക​മേ​ള പാ​ലാ​യി​ൽ
സം​സ്ഥാ​ന​ സ്കൂ​ൾ കാ​യി​ക​മേ​ള പാ​ലാ​യി​ൽ
Friday, July 21, 2017 12:24 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ്കൂ​​​ൾ കാ​​​യി​​​ക​​​മേ​​​ള പാ​​​ലാ​​​യി​​​ൽ ന​​​ട​​​ത്തും. ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം ഇ​​​ന്ന​​​ലെ​​യു​​ണ്ടാ​​​യി. ഒ​​​ക്ടോ​​​ബ​​​ർ 13 മു​​​ത​​​ൽ 16 വ​​​രെ പാ​​​ലാ മു​​​നി​​​സി​​​പ്പ​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​ണു സം​​​സ്ഥാ​​​ന സ്കൂ​​​ൾ മീ​​​റ്റ് ന​​​ട​​​ക്കു​​​ക.

പു​​​തി​​​യ സി​​​ന്ത​​​റ്റി​​​ക് ട്രാ​​​ക്ക് നി​​​ർ​​​മി​​​ച്ച​​​തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​നാ​​​ണ് പാ​​​ലാ വേ​​​ദി​​​യാ​​​കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ 14 റ​​​വ​​​ന്യു ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ നാ​​​ലു​​​ ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന മീ​​​റ്റി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കാ​​​നെ​​​ത്തും. മു​​​നി​​​സി​​​പ്പ​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ത​​​ന്നെ വാം ​​​അ​​​പ് സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കും. സി​​​ന്ത​​​റ്റി​​​ക് ട്രാ​​​ക്കു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ​​​ല്ലാം സം​​​സ്ഥാ​​​ന സ്കൂ​​​ൾ അ​​​ത്‌​​​ല​​​ക്റ്റി​​​ക് മീ​​​റ്റ് മാ​​​റി​​മാ​​​റി ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞ​​വ​​​ർ​​​ഷം തീ​​​രു​​​മാ​​​നി​​ച്ചി​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​ക്കു​​​റി പാ​​​ലാ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. മ​​​ത്സ​​​രം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചി​​​ല സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ കൂ​​​ടി ഒ​​​രു​​​ക്കി​​ന​​​ല്കാ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.


പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളോ​​​ളം സ്കൂ​​​ൾ കാ​​​യി​​​ക​​​മേ​​​ഖ​​​ല​​​യി​​​ൽ മു​​​ടി​​​ചൂ​​​ടാ മ​​​ന്ന​​​ൻ​​​മാ​​​രാ​​​യി നി​​​ന്ന സി​​​കെ​​എം​​​എ​​​ച്ച്എ​​സ് കോ​​​രു​​​ത്തോ​​​ട്, പാ​​​ലാ സെ​​​ന്‍റ് മേ​​​രീ​​​സ്, പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ്, ഭ​​​ര​​​ണ​​​ങ്ങാ​​നം എ​​​സ്എ​​​ച്ച്, കു​​​റു​​മ്പ​​നാ​​​ടം സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് തു​​​ട​​​ങ്ങി​​​യ സ്കൂ​​​ളു​​​ക​​​ളി​​ലെ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ക്കു​​​റി സ്വ​​​ന്തം ജി​​​ല്ല​​​യി​​​ൽ ന​​ട​​ക്കു​​ന്ന സം​​​സ്ഥാ​​​ന സ്കൂ​​​ൾ മീ​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യും. 1986, 1992 വർഷങ്ങളിലും പാലാ കായികമേളയ്ക്കു വേദിയൊരുക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.