കൊച്ചി : ഒഡീഷയിലെ കട്ടക്കിൽ ഈ മാസം 26 മുതൽ ഓഗസ്റ്റ് 10 വരെ നടക്കുന്ന ജൂണിയർ പെണ്‍കുട്ടികളുടെ ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ മലപ്പുറം സ്വദേശിനിയായ മിഡ്ഫീൽഡർ ആതിര നയിക്കും. ഗ്രൂപ്പ് ബിയിലേക്കു സീഡ് ചെയ്യപ്പെട്ട കേരളത്തിനൊപ്പം ഗോവ, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നീ ടീമുകളാണുള്ളത്. 26ന് ഗോവയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. പി. ലൂയിസാണ് (വയനാട്) ഹെഡ് കോച്ച്. സി. ശശി (ആലപ്പുഴ) അസിസ്റ്റന്റ് കോച്ചായും ജസീല ഇളയേടത്ത് (മലപ്പുറം) മാനേജരായും പ്രവർത്തിക്കും.
മറ്റു ടീമംഗങ്ങൾ:
ഗോൾകീപ്പർമാർ - എ.കെ. അകന്യ (കോഴിക്കോട്), കീർത്തന (പത്തനംതിട്ട), പി.എ. അഭിന(കണ്ണൂർ).
പ്രതിരോധനിര - അലക്സിബ പി. സാംസൺ, കെ.കെ. കാവ്യ, കെ.ദിയ, ടി. മേഘ(കോഴിക്കോട്), വി.പി. ജ്യോതിരാജ്(ഇടുക്കി), ബിൻസി (മലപ്പുറം), സാന്ദ്രാ ശശി (ആലപ്പുഴ).
മധ്യനിര - കെ. മാനസ, അർച്ചന, എ.ജി. ശ്രീലക്ഷ്മി (കോഴിക്കോട്), അലീന മാത്യു (കണ്ണൂർ) ആൻസി സി. ഏബ്രഹാം (വയനാട്), എസ്.വീണ (ആലപ്പുഴ).
മുന്നേറ്റനിര - എ.ടി. കൃഷ്ണപ്രിയ, അശ്വതി എസ്. വർമ (കോഴിക്കോട്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.