പീറ്റേഴ്സൺ മ​ട​ങ്ങി​വ​രു​ന്നു, പ​ക്ഷേ..!
പീറ്റേഴ്സൺ മ​ട​ങ്ങി​വ​രു​ന്നു, പ​ക്ഷേ..!
Thursday, July 20, 2017 12:03 PM IST
ല​ണ്ട​ന്‍: ഒ​രു​കാ​ല​ത്ത് കെ​വി​ന്‍ പീ​റ്റേ​ഴ്‌​സ​ണ്‍ എ​ന്നു കേ​ട്ടാ​ല്‍ ഏ​തു ബൗ​ള​റും ഒ​ന്നു പേ​ടി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ല്‍, ഫോ​മി​ന​പ്പു​റം ടീ​മി​നു​ള്ളി​ലെ ക​ളി​ക​ളു​ടെ പ​രി​ണി​ത ഫ​ല​മെ​ന്നോ​ണം ഇം​ഗ്ലീ​ഷ് ക്രി​ക്ക​റ്റ് ടീ​മി​ല്‍നി​ന്ന് അ​ദ്ദേ​ഹം പു​റ​ത്താ​യി. മ​ട​ങ്ങി​വ​ര​വി​ന് ആ​ദ്യം വേ​ണ്ട​ത് മി​ക​ച്ച ഫോ​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ കെ.​പി. ഇ​താ മി​ന്നു​ന്ന ഫോ​മി​ലാ​ണെ​ന്നു തെ​ളി​യി​ച്ചി​രി​ക്കു​ന്നു. കൗ​ണ്ടി ക്രി​ക്ക​റ്റി​ല്‍ സ​റേ​യ്ക്കാ​യി ക​ളി​ക്കു​ന്ന പീ​റ്റേ​ഴ്സ​ണ്‍ ക​ഴി​ഞ്ഞ ദി​വ​സം എ​സ​ക്‌​സി​നെ​തി​രേ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

ബാ​റ്റിം​ഗ് ദു​ഷ്‌​കര​മാ​യ പി​ച്ചി​ല്‍ 35 പ​ന്തി​ല്‍ അ​ഞ്ച് സി​ക്സും ഒ​രു ഫോ​റും അ​ട​ക്കം 52 റ​ണ്‍സാ​ണ് മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ കെ​വി​ന്‍ പീ​റ്റേ​ഴ്‌​സ​ണ്‍ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. മ​ത്സ​ര​ത്തി​ല്‍ 10 റ​ണ്‍സി​ന് സ​റേ എ​സ​ക്‌​സി​നെ തോ​ല്‍പ്പി​ച്ചു. ഇം​ഗ്ലീ​ഷ് ടീ​മി​ല്‍നി​ന്ന് ഏ​റെ​ക്കാ​ല​മാ​യി പു​റ​ത്താ​യി​രു​ന്ന കെ.​പി. മ​ട​ങ്ങി​വ​രാ​നു​ദ്ദേ​ശി​ക്കു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍, ഇം​ഗ്ല​ണ്ടി​നെ​തി​രേ ആ​യി​രി​ക്കി​ല്ലെ​ന്നു മാ​ത്രം. ജ​ന്മ​ദേ​ശ​മാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ക​ളി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ ആ​രാ​യു​ക​യാ​ണ് അ​ദ്ദേ​ഹം.


നി​ല​വി​ലെ ഐ​സി​സി നി​യ​മ പ്ര​കാ​രം 2019ല്‍ ​മാ​ത്ര​മേ പീ​റ്റേ​ഴ്‌​സ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു വേ​ണ്ടി ക​ളി​ക്കാ​നാ​കൂ. 2014ലാ​ണ് കെ.​പി. അ​വസ​ാന​മാ​യി ഇം​ഗ്ല​ണ്ടി​നു വേ​ണ്ടി ക​ളി​ച്ച​ത്. അ​ഞ്ചു​വ​ര്‍ഷ​ത്തി​നു ശേ​ഷ​മേ മ​റ്റൊ​രു ടീ​മി​നു​വേ​ണ്ടി ക​​ളി​ക്കാ​നാ​കൂ എ​ന്ന​താ​ണ് ഐ​സി​സി നി​യ​മം.

2019ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ പീ​റ്റേ​ഴ്സ​ണ്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ജേ​ഴ്സി അ​ണി​യു​മോ​യെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ക്രി​ക്ക​റ്റ് ലോ​കം. എ​ന്നാ​ല്‍, അ​പ്പോ​ഴേ​ക്കും 39 വ​യ​സാ​കു​ന്ന കെ.​പിയു​ടേ​ത് കേ​വ​ലം ആ​ഗ്ര​ഹം മാ​ത്ര​മാ​യി അ​വ​ശേ​ഷി​ക്കാ​നാ​ണ് സാ​ധ്യ​ത.
അ​ടു​ത്ത ര​ണ്ട് വ​ര്‍ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ കൂ​ടു​ത​ല്‍ ക്രി​ക്ക​റ്റ് ക​ളി​ക്കാ​നാ​ണ് ഞാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത്. ര​ണ്ട് വ​ര്‍ഷ​ത്തി​നി​പ്പു​റ​വും ഞാ​ന്‍ ബാ​റ്റിം​ഗ് ആ​സ്വ​ദി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഏ​റെ സ​ന്തോ​ഷ​ക​ര​മാ​യ ഒ​രു സ്ഥാ​ന​ത്ത് എ​ന്നെ നി​ങ്ങ​ള്‍ക്ക് കാ​ണാ​ന്‍ ക​ഴി​യും-​കെ.​പി കൂ​ട്ടി​ച്ചേ​ര്‍ത്തു. 2014ലെ ​ആ​ഷ​സി​ലാ​ണ് പീ​റ്റേ​ഴ്‌​സ​ണ്‍ അ​വ​സാ​ന​മാ​യി ഇം​ഗ്ലീ​ഷ് ടീ​മി​ന്‍റെ കു​പ്പാ​യ​മ​ണി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.