മന്‍പ്രീത് കൗര്‍ മരുന്നടിച്ചു!
മന്‍പ്രീത് കൗര്‍ മരുന്നടിച്ചു!
Wednesday, July 19, 2017 12:02 PM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് വീ​ണ്ടും മ​രു​ന്ന​ടി. ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പിൽ വ​നി​ത​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ല്‍ സ്വ​ര്‍ണം നേ​ടി​യ മ​ന്‍പ്രീ​ത് കൗ​ര്‍ ഉ​ത്തേ​ജ​ക മ​രു​ന്നു പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു.

പ​ട്യാ​ല​യി​ല്‍ ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ സ്വ​ര്‍ണം നേ​ടി​യ ശേ​ഷം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ന്‍പ്രീ​ത് നി​രോ​ധി​ത മ​രു​ന്നാ​യ ഡൈമെതിൽബ്യൂടൈലമീൻ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. ദേ​ശീ​യ ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ന്‍സി (നാ​ഡ)​യാ​ണ് മ​ന്‍പ്രീ​തി​ന്‍റെ മ​രു​ന്ന​ടി ക​ണ്ടു​പി​ടി​ച്ച​ത്. ബി സാന്പിളും പോസിറ്റീവാ യാൽ നാലു വർഷം വരെ വിലക്കു വരാം.

അ​ന്താ​രാ​ഷ്്ട്ര ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ന്‍സി (വാ​ഡ)​യു​ടെ നി​രോ​ധി​ത മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ലു​ള്ള​താ​ണ് ഡൈമെതിൽ ബ്യൂടൈലമീൻ‍. ബി ​സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യി​ലും പോ​സി​റ്റീ​വ് ഫ​ല​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ങ്കി​ല്‍ ഭു​വ​നേ​ശ്വ​റി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മ​ന്‍പ്രീ​തി​നു ല​ഭി​ച്ച സ്വ​ര്‍ണം ന​ഷ്ട​പ്പെ​ടും. ചൊവ്വാഴ്ച അ​വ​സാ​നി​ച്ച ദേ​ശീ​യ അ​ന്ത​ര്‍ സം​സ്ഥാ​ന സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ലും മ​ന്‍പ്രീ​ത് സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍, മ​രു​ന്ന​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ര​റി​യി​പ്പും അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യി​ല്‍നി​ന്ന് ത​ങ്ങ​ള്‍ക്കു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്‍പ്രീ​തി​ന്‍റെ ഭ​ര്‍ത്താ​വും പ​രി​ശീ​ല​ക​നു​മാ​യ ക​രം​ജീ​ത് സിം​ഗ് പ​റ​ഞ്ഞു. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു അ​ത്‌​ല​റ്റ് ഡൈമെതി ൽ ബ്യൂടൈലമീൻ ‍ ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ പേ​രി​ല്‍ പി​ടി​യി​ലാ​കു​ന്ന​ത്. നി​രോ​ധി​ത​മ​രു​ന്നാ​യ മെ​തി​ലെ​ക്‌​സാ​നാ​മി​ന്‍റെ മ​റ്റൊ​രു പ​തി​പ്പാ​ണി​ത്. ഡ​ല്‍ഹി കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​നി​ടെ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട മ​രു​ന്നാ​ണ് മെ​തി​ൽഹെ​ക്‌​സാ​നാ​മൈന്‍.


ദീ​ര്‍ഘ​കാ​ല​ത്തി​നു ശേ​ഷ​മാ​ണ് മ​ന്‍പ്രീ​ത് ഫീ​ല്‍ഡി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​ത്. ഈ ​വ​ര്‍ഷം ചൈ​ന​യി​ലെ ജി​ന്‍ഹു​വ​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ ഗ്രാ​ന്‍പ്രീ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ സ്വ​ര്‍ണം നേ​ടി​യാ​ണ് മ​ന്‍പ്രീ​ത് ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മു​ള്ള വ​ര​വ​റി​യി​ച്ച​ത്. ഇ​വി​ടെ 18.86 മീ​റ്റ​ര്‍ ക​ണ്ടെ​ത്തി​യ മ​ന്‍പ്രീ​ത് ല​ണ്ട​ന്‍ ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​നു യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തി​രു​ന്നു. ല​ണ്ട​ന്‍ ടി​ക്ക​റ്റ് എ​ടു​ത്ത ആ​ദ്യ ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റാ​യി​രു​ന്നു മ​ന്‍പ്രീ​ത്.

തി​രി​ച്ചു​വ​ര​വ് അമ്മയായ ശേഷം

2010ല്‍ ​ഡ​ല്‍ഹി കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ന് ശേ​ഷ​മാ​ണ് മ​ന്‍പ്രീ​ത് അ​ത്‌​ല​റ്റി​ക്‌​സി​ല്‍നി​ന്ന് താ​ത്കാ​ലി​ക​മാ​യി പി​ന്മാ​റി​യ​ത്. പ​രി​ശീ​ല​ക​ന്‍ ക​രം​ജീ​ത് സി​ംഗു​മാ​യി വി​വാ​ഹി​തയാ​യ ശേ​ഷ​മാ​യി​രു​ന്നു ഇ​ത്. പി​ന്നീ​ട് ഒ​രു മ​ക​ള്‍ക്ക് ജ​ന്മം ന​ല്‍കു​ക​യും ചെ​യ്തു. അ​മ്മ​യാ​യി ഒ​രു വ​ര്‍ഷ​ത്തി​നു ശേ​ഷം പ​രി​ശീ​ല​നം തു​ട​ങ്ങി​യ മ​ന്‍പ്രീ​ത് അ​വി​ശ്വ​സ​നീ​യ പ്ര​ക​ട​ന​ത്തോ​ടെ മ​ട​ങ്ങി​യെ​ത്തു​ക​യാ​യി​രു​ന്നു.

നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം കാ​യി​ക രം​ഗ​ത്തേ​ക്ക് തി​രി​ച്ചു​വ​രി​ക എ​ന്നു​ള്ളത് എ​പ്പോ​ഴും ബു​ദ്ധി​മു​ട്ടേ​റി​യ കാ​ര്യ​മാ​ണ്. പ്ര​ത്യേ​കി​ച്ച് ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ല്‍കി​യ ശേ​ഷം. ടെ​ന്നീ​സ് താ​രം കിം ​ക്ലൈ​സ്റ്റേ​ഴ്സ്, ഇ​ന്ത്യ​ന്‍ ബോ​ക്സിം​ഗ് താ​രം മേ​രി കോം ​എ​ന്നി​ങ്ങ​നെ ചി​ല​ര്‍ ന​മു​ക്ക് മു​ന്നി​ലു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ അ​വി​സ്മ​ര​ണീ​യ​മാ​യ തി​രി​ച്ചു​വ​ര​വു​ക​ള്‍ ന​ട​ത്തി​യ കാ​യി​ക​താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​യിരുന്നു ഇ​ന്ത്യ​ന്‍ ഷോ​ട്ട്പു​ട്ട് താ​രം മ​ന്‍പ്രീ​ത് കൗ​റി​ന്‍റെ സ്ഥാ​നം. ഏ​ഷ്യ​ന്‍ അ​ത്‌ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ സ്വ​ര്‍ണം നേ​ടി​യ​തി​ലൂ​ടെ 2020 ഒ​ളി​മ്പി​ക്സി​ലെ പ്ര​തീ​ക്ഷ​യാ​യി വ​ള​ര്‍ന്ന താ​ര​മാ​യിരുന്നു മ​ന്‍പ്രീ​ത്. പ​ട്യാ​ല​യി​ലെ സ​ഹൗ​ലി ഗ്രാ​മ​ത്തി​ലാണ് മ​ന്‍പ്രീ​തി​ന്‍റെ ജ​ന​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.