നീ​ര​ജ് ചോ​പ്ര മോ​ണ​ക്കോ ഡ​യ​മ​ണ്ട് ലീ​ഗി​ന്
നീ​ര​ജ് ചോ​പ്ര മോ​ണ​ക്കോ ഡ​യ​മ​ണ്ട് ലീ​ഗി​ന്
Wednesday, July 19, 2017 12:02 PM IST
ന്യൂ​ഡ​ല്‍ഹി: നാ​ളെ മോ​ണ​ക്കോ​യി​ല്‍ ന​ട​ക്കു​ന്ന അ​ത്‌​ല​റ്റി​ക്‌​സ് ഡ​യ​മ​ണ്ട് ലീ​ഗി​ല്‍ ഇ​ന്ത്യ​യു​ടെ ജാ​വ​ലി​ന്‍ ഹീ​റോ നീ​ര​ജ് ചോ​പ്ര പ​ങ്കെ​ടു​ക്കും. അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് നീ​ര​ജ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ലോ​കോ​ത്ത​ര താ​ര​ങ്ങ​ളാ​യ ജ​ര്‍മ​നി​യു​ടെ ജൊ​ഹ​ന്നാ​സ് വെ​റ്റ​ര്‍, ഒ​ളി​മ്പി​ക് ചാ​മ്പ്യ​ന്‍ തോ​മ​സ് റോ​ഹ്്‌​ല​ര്‍ എ​ന്നി​വ​രും മോ​ണ​ക്കോ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഭു​വ​നേ​ശ്വ​റി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ സ്വ​ര്‍ണം നേ​ടി​യ​തോ​ടെ​യാ​ണ് നീ​ര​ജ് ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​നു യോ​ഗ്യ​ത നേ​ടി​യ​ത്. ജൂ​ലൈ ര​ണ്ടി​നു ന​ട​ന്ന പാ​രീ​സ് ഡ​യ​മ​ണ്ട് ലീ​ഗി​ല്‍ 84.67 മീ​റ്റ​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.


ക​ഴി​ഞ്ഞ ഫെ​ഡ​റേ​ഷ​ന്‍ ക​പ്പി​ല്‍ ക​ണ്ടെ​ത്തി​യ 85.63 മീ​റ്റ​റാ​ണ് സീ​സ​ണി​ലെ നീ​ര​ജി​ന്‍റെ മി​ക​ച്ച ദൂ​രം. ലോ​ക​റാ​ങ്കിം​ഗി​ല്‍ ഈ ​ദൂ​രം 12-ാം സ്ഥാ​ന​ത്താ​ണ്. 19കാ​ര​നാ​യ നീ​ര​ജി​ലൂ​ടെ ഒ​രു മെ​ഡ​ല്‍ത​ന്നെ രാ​ജ്യം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ജൂ​ണി​യ​ര്‍ ത​ല​ത്തി​ലെ ലോ​ക​ചാ​മ്പ്യ​നാ​ണ് നീ​ര​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.