ആഫ്രിക്കൻ തിരിച്ചുവരവ് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 340
ആഫ്രിക്കൻ തിരിച്ചുവരവ് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 340
Monday, July 17, 2017 12:10 PM IST
ബ​ര്‍മിം​ഗാം: ലോ​ര്‍ഡ്‌​സി​ലെ നാ​ണം കെ​ട്ട പ​രാ​ജ​യ​ത്തി​ന്‍റെ പാ​പം ക​ഴു​കി​ക്ക​ള​ഞ്ഞ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഉ​ജ്വ​ല തി​രി​ച്ചു​വ​ര​വ്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് മി​ന്നും ജ​യം. 340 റ​ണ്‍സി​ന്‍റെ ത​ക​ര്‍പ്പ​ന്‍ വി​ജ​യ​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക സ്വ​ന്ത​മാ​ക്കി​യ​ത്. 474 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന് ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ 133 റ​ണ്‍സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബൗ​ളിം​ഗി​നു മു​ന്നി​ല്‍ അ​ക്ഷ​രാ​ര്‍ഥ​ത്തി​ല്‍ ഇം​ഗ്ല​ണ്ട് ത​ക​ര്‍ന്ന​ടി​യു​ക​യാ​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു വേ​ണ്ടി വെ​ര്‍നോ​ണ്‍ ഫി​ലാ​ന്‍ഡ​റും കേ​ശ​വ് മ​ഹാ​രാ​ജും മൂ​ന്നു വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി. സ്‌​കോ​ര്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക
335, ഒ​മ്പ​തി​ന് 343. ഇം​ഗ്ല​ണ്ട് 205, 133.

ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 130 റ​ണ്‍സി​ന്‍റെ ലീ​ഡ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ലും മി​ക​ച്ച ബാ​റ്റിം​ഗ് തു​ട​ര്‍ന്നു. ഓ​പ്പ​ണ​ര്‍ ഡീ​ന്‍ എ​ല്‍ഗ​റു​ടെ​യും (80) ഹ​ഷിം അം​ല​യു​ടെ​യും (87) നാ​യ​ക​ന്‍ ഫാ​ഫ് ഡു​പ്ല​സി​യു​ടെ​യും (63) അ​ര്‍ധ​സെ​ഞ്ചു​റി​ക​ള്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 473 റ​ണ്‍സി​ന്‍റെ ഓ​വ​റോ​ള്‍ ലീ​ഡ് സ​മ്മാ​നി​ച്ചു. ഇം​ഗ്ല​ണ്ടി​നു വേ​ണ്ടി മൊ​യീ​ന്‍ അ​ലി നാ​ലും ജ​യിം​സ് ആ​ന്‍ഡേ​ഴ്‌​സ​ണും ബെ​ന്‍ സ്‌​റ്റോ​ക്‌​സും ര​ണ്ടു വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി.


കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​നു തു​ട​ക്കം മു​ത​ല്‍ പി​ഴ​ച്ചു. 84 റ​ണ്‍സെ​ടു​ക്കു​ന്ന​തി​നി​ടെ, അ​ഞ്ചു വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട ഇം​ഗ്ല​ണ്ടി​ന് ഒ​രു ഘ​ട്ട​ത്തി​ലും ക​ര​ക​യ​റാ​നാ​യി​ല്ല. 42 റ​ണ്‍സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ അ​ലി​സ്റ്റ​ര്‍ കു​ക്കാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. ആ​റു റ​ണ്‍സ് കൂ​ട്ടി​ച്ചേ​ര്‍ക്കു​ന്ന​തി​നി​ടെ ഇം​ഗ്ല​ണ്ടി​ന് അ​വ​സാ​ന നാ​ലു വി​ക്ക​റ്റു​ക​ളും ന​ഷ്ട​മാ​യി. ഫി​ലാ​ന്‍ഡ​റാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്.

ആ​ദ്യ​ടെ​സ്റ്റ് ഇം​ഗ്ല​ണ്ടും ര​ണ്ടാം ടെ​സ്റ്റ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ജ​യി​ച്ച​തോ​ടെ പ​ര​മ്പ​ര 1-1 സ​മ​നി​ല​യി​ലാ​യി. മൂ​ന്നാം ടെ​സ്റ്റ് 27ന് ​ഓ​വ​ലി​ല്‍ ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.