ദ്രാ​വി​ഡി​നെ​യും സ​ഹീ​ര്‍ഖാ​നെ​യും അ​വ​ഹേ​ളി​ച്ചു:​ രാ​മ​ച​ന്ദ്ര ഗു​ഹ
ദ്രാ​വി​ഡി​നെ​യും സ​ഹീ​ര്‍ഖാ​നെ​യും അ​വ​ഹേ​ളി​ച്ചു:​ രാ​മ​ച​ന്ദ്ര ഗു​ഹ
Sunday, July 16, 2017 10:59 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ക​ണ്‍സ​ല്‍ട്ട​ന്‍റു​ക​ളാ​യി നി​യ​മി​ച്ച​തി​ലൂ​ടെ രാ​ഹു​ല്‍ ദ്രാ​വി​ഡും സ​ഹീ​ര്‍ ഖാ​നും അ​വ​ഹേ​ളി​ക്ക​പ്പെ​ട്ട​താ​യി ക​മ്മ​ിറ്റി ഓ​ഫ് അ​ഡ്മി​നി​സ്‌​ട്രേ​റ്റേ​ഴ്‌​സ്(​സി​ഒ​എ) മു​ന്‍ അം​ഗം രാ​മ​ച​ന്ദ്ര ഗു​ഹ.​മു​മ്പ് അ​നി​ല്‍ കും​ബ്ലെ​യ്ക്ക് നേ​രി​ടേ​ണ്ടി വ​ന്ന അ​നു​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ഇ​വ​രും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്.​ഇ​ത് വ​ള​രെ നി​ര്‍ഭാ​ഗ്യ​ക​ര​മാ​ണ്.​ രാ​ജ്യ​ത്തി​നു വേ​ണ്ടി നേ​ട്ട​ങ്ങ​ള്‍ കൊ​യ്ത താ​ര​ങ്ങ​ള്‍ ഇ​ത് അ​ര്‍ഹി​ക്കു​ന്ന​ത​ല്ല.

ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി സ്ഥാ​ന​മേ​റ്റ ര​വി​ ശാ​സ്ത്രി​യു​ടെ നി​ര്‍ബ​ന്ധ​മാ​ണ് സ​ഹീ​റി​നെ​യും ദ്രാ​വി​ഡി​നെ​യും യ​ഥാ​ക്ര​മം ടീ​മി​ന്‍റെ ബൗ​ളിം​ഗ് , ബാ​റ്റിം​ഗ് ഉ​പ​ദേ​ശ​ക​ര്‍ എ​ന്ന സ്ഥാ​ന​ത്തേ​ക്ക് ത​രം​താ​ഴ്ത്താ​ന്‍ ഇ​ട​യാ​ക്കി​യ​ത്.


ര​വി​ശാ​സ്ത്രി​ക്കൊ​പ്പം സ​പ്പോ​ര്‍ട്ടിം​ഗ് സ്റ്റാ​ഫാ​രാ​യി സ​ഹീ​ര്‍ഖാ​നെ​യും രാ​ഹു​ല്‍ ദ്രാ​വി​ഡി​നെ​യും നി​ര്‍ദേ​ശി​ച്ച സ​ച്ചി​ന്‍ , ഗാം​ഗു​ലി, ല​ക്ഷ്്മ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഉ​പ​ദേ​ശ​ക സ​മി​തി​ക്കെ​തി​രേ കോ​ച്ച് ര​വി​ശാ​സ്ത്രി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, വി​വാ​ദ​ങ്ങ​ള്‍ അ​നാ​വ​ശ്യ​മാ​ണെ​ന്ന് ഉപദേശക സ​മി​തി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.