ഗായത്രിക്കും അ​നു​വി​നും സ്വ​ര്‍ണം
ഗായത്രിക്കും  അ​നു​വി​നും സ്വ​ര്‍ണം
Saturday, July 15, 2017 12:19 PM IST
ആ​ന്ധ്ര​യ്ക്കാ​യി ജാ​ബി​ര്‍ പൊ​ന്ന​ണി​ഞ്ഞു

ഗു​ണ്ടൂ​ര്‍: അ​മ്പ​ത്തി​യേ​ഴാ​മ​ത് അ​ന്ത​ര്‍ സം​സ്ഥാ​ന അ​ത്‌ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന് ആ​ദ്യ ദി​നം ര​ണ്ടു സ്വ​ര്‍ണം. യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലെ ട്രാ​ക്കി​ല്‍ ഏ​ഷ്യ​ന്‍ അ​ത്‌ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ വെ​ള്ളി മെ​ഡ​ല്‍ ജേ​താ​വ് അ​നു രാ​ഘ​വ​ന്‍ വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ മീ​റ്റ് റി​ക്കാ​ര്‍ഡോ​ടെ​യാ​ണ് സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യ​ത്. ഹൈ​ജം​പി​ല്‍ കൗ​മാ​ര താ​രം ഗാ​യ​ത്രി ശി​വ​കു​മാ​റും കേ​ര​ള​ത്തി​നാ​യി ഇ​ന്ന​ലെ സ്വ​ര്‍ണം നേ​ടി. ആദ്യദിനം പിന്നിടുന്പോൾ തമിഴ്നാടാണ് മുന്നിൽ. കേരളം രണ്ടാമതാണ്.

ചേ​ച്ചി​മാ​രെ ത​റ​പ​റ്റി​ച്ച് ഗാ​യ​ത്രി

ക്രോ​സ് ബാ​റി​ന് മു​ക​ളി​ല്‍ ഉ​ദി​ച്ചു​യ​ര്‍ന്ന് ഗാ​യ​ത്രി ശി​വ​കു​മാ​ര്‍. സ്‌​കൂ​ള്‍ മീ​റ്റു​ക​ളി​ലെ മി​ന്നു​ന്ന താ​രം ഗാ​യ​ത്രി ചേ​ച്ചി​മാ​രോ​ട് മ​ത്സ​രി​ച്ച​പ്പോ​ള്‍ 1.79 മീ​റ്റ​ര്‍ ഉ​യ​രം​കീ​ഴ​ട​ക്കി​യാ​ണ് വ​നി​ത​ക​ളു​ടെ ഹൈ​ജം​പി​ല്‍ സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യ​ത്. ആ​സ​മി​ന്‍റെ ലൈ​മ​ന്‍ ന​ര്‍സാ​രി 1.76 മീ​റ്റ​ര്‍ ഉ​യ​രം താ​ണ്ടി വെ​ള്ളി നേ​ടി. കേ​ര​ള​ത്തി​ന്‍റെ ജി​നു മ​രി​യ മാ​നു​വ​ല്‍ 1.73 മീ​റ്റ​ര്‍ ഉ​യ​രം ക​ണ്ടെ​ത്തി െവ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. കേ​ര​ള​ത്തി​ന്‍റെ ത​ന്നെ ലി​ബി​യ ഷാ​ജി​യാ​ണ് നാ​ലാം സ്ഥാ​ന​ത്ത്. മു​ന്‍ സം​സ്ഥാ​ന ഹൈ​ജം​പ് താ​രം കൂ​ടി​യാ​യ അ​മ്മ ഷീ​ബ​യാ​യി​രു​ന്നു ഗാ​യ​ത്രി​യു​ടെ ഹൈ​ജം​പ് പി​റ്റി​ലേ​ക്കു​ള്ള വ​ഴി​കാട്ടി. എ​റ​ണാ​കു​ളം ര​വി​പു​രം സ്വ​ദേ​ശി ശി​വ​കു​മാ​റി​ന്‍റെ മ​ക​ളാ​യ ഗാ​യ​ത്രി സ്‌​കൂ​ള്‍, ജൂ​നി​യ​ര്‍ മീ​റ്റു​ക​ളി​ലാ​യി നി​ര​വ​ധി റിക്കാര്‍ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ന​വ​ദ​ര്‍ശ​ന്‍ അ​ക്കാ​ദ​മി​യു​ടെ താ​ര​മാ​ണ് ഗാ​യ​ത്രി.

വീ​ണ്ടും അ​നു

57.21 സെ​ക്ക​ന്‍ഡി​ല്‍ കു​തി​ച്ചെ​ത്തി​യാ​ണ് അ​നു 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ പൊ​ന്ന​ണി​ഞ്ഞ​ത്. എ​ട്ട് ഫൈ​ന​ലു​ക​ള്‍ ന​ട​ന്ന ആ​ദ്യ ദി​ന​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ കേ​ര​ള​ത്തി​ന്‍റെ മെ​ഡ​ല്‍ നേ​ട്ടം അ​നു​വി​ന്‍റെ സ്വ​ര്‍ണ​ത്തി​ല്‍ ഒ​തു​ങ്ങി. എ​ന്നാ​ല്‍, ല​ണ്ട​നി​ല്‍ ന​ട​ക്കു​ന്ന ലോ​ക അ​ത്‌ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ന് യോ​ഗ്യ​താ മാ​ര്‍ക്കാ​യ 56.10 സെ​ക്ക​ന്‍ഡ്് സ​മ​യം ക​ണ്ടെ​ത്താ​ന്‍ അ​നു​വി​നാ​യി​ല്ല. 2014 ല്‍ ​ല​ക്നോ​വി​ല്‍ അ​ശ്വി​നി സ്ഥാ​പി​ച്ച 57.43 സെ​ക്ക​ന്‍ഡ് എ​ന്ന മീ​റ്റ് മീ​റ്റ് റി​ക്കാ​ര്‍ഡാ​ണ് അ​നു മ​റി​ക​ട​ന്ന​ത്. ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 57.22 സെ​ക്ക​ന്‍ ഡി​ലാ​യി​രു​ന്നു അ​നു​വി​ന്‍റെ വെ​ള്ളി നേ​ട്ടം. 58.68 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത ഒ​ഡീ​ഷ​യു​ടെ ജു​വാ​ന മു​ര്‍മു വെ​ള്ളി നേ​ടി​യ​പ്പോ​ള്‍ ഗു​ജ​റാ​ത്തി​ന്‍റെ സ​രി​ത ഗെ​യ്ക്‌വാ​ദ് (1.00.27) വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.


കേ​ര​ള​ത്തി​ന്‍റെ ത​ന്നെ താ​ര​ങ്ങ​ളാ​യ ജെ​റി​ന്‍ ജോ​സ​ഫ്, പി.​ഒ. സ​യ​ന എ​ന്നി​വ​ര്‍ക്ക് അ​ഞ്ചും ആ​റും സ്ഥാ​ന​ത്ത് എ​ത്താ​നേ ക​ഴി​ഞ്ഞു​ള്ളു. പു​രു​ഷ വി​ഭാ​ഗം 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ ആ​ന്ധ്ര​പ്ര​ദേ​ശി​നാ​യി ട്രാ​ക്കി​ലി​റ​ങ്ങി​യ മ​ല​യാ​ളി താ​രം എം.​പി. ജാ​ബി​ര്‍ സ്വ​ര്‍ണം നേ​ടി. ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ വെ​ങ്ക​ല മെ​ഡ​ല്‍ ജേ​താ​വാ​യ ജാ​ബി​ര്‍ 50.33 സെ​ക്ക​ന്‍ഡി​ലാ​ണ് സ്വ​ര്‍ണ​ക്കു​തി​പ്പ് ന​ട​ത്തി​യ​ത്. ആ​ന്ധ്ര​യു​ടെ ത​ന്നെ എം. ​രാ​മ​ച​ന്ദ്ര​നാ​ണ് (51.17) വെ​ള്ളി. ത​മി​ഴ്നാ​ടി​ന്‍റെ സ​ന്തോ​ഷ്‌​കു​മാ​ര്‍ (51.40) വെ​ങ്ക​ലം നേ​ടി. കേ​ര​ള​ത്തി​നാ​യി ട്രാ​ക്കി​ലി​റ​ങ്ങി​യ ബി​നു ജോ​സി​ന് അ​ഞ്ചാ​മ​ത് ഫി​നി​ഷ് ചെ​യ്യാ​നെ ക​ഴി​ഞ്ഞു​ള്ളു. വ​നി​ത​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ല്‍ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ സ്വ​ര്‍ണ മെ​ഡ​ല്‍ ജേ​താ​വ് മ​ന്‍പ്രീ​ത് കൗ​ര്‍ സ്വ​ര്‍ണം നേ​ടി.

15.65 മീ​റ്റ​ര്‍ ദൂ​ര​ത്തേ​ക്ക് ഷോ​ട്ട് പ​റ​ത്തി​യാ​ണ് ഹ​രി​യാ​നയ്​ക്കാ​യി മ​ന്‍പ്രീ​ത് സ്വ​ര്‍ണം നേ​ടി​യ​ത്. ഉ​ത്ത​ര്‍പ്ര​ദേ​ശി​ന്‍റെ അ​നാ​മി​ക ദാ​സ് (14.42) വെ​ള്ളി​യും പ​ഞ്ചാ​ബി​ന്‍റെ ര​മ​ൻപ്രീ​ത് കൗ​ര്‍ (14.25) വെ​ങ്ക​ല​വും നേ​ടി. വ​നി​ത​ക​ളു​ടെ ഹാ​മ​ര്‍ ത്രോ​യി​ല്‍ ഉ​ത്ത​ര്‍പ്ര​ദേ​ശി​ന്‍റെ സ​രി​ത ആ​ര്‍. സിം​ഗ് മീ​റ്റ് റിക്കാര്‍ഡോ​ടെ സ്വ​ര്‍ണം നേ​ടി. ദൂ​രം: 63.22 മീ​റ്റ​ര്‍. 2014 ല്‍ ​ല​ക്നോ​വി​ല്‍ മ​ഞ്ജു​ബാ​ല സ്ഥാ​പി​ച്ച 62.74 മീ​റ്റ​റായിരുന്നു നിലവിലെ റിക്കാർഡ്. ഉ​ത്ത​ര്‍പ്ര​ദേ​ശി​ന്‍റെ ത​ന്നെ ഗു​ഞ്ച​ന്‍ സിം​ഗ് (59.34) വെ​ള്ളി​യും പ​ഞ്ചാ​ബി​ന്‍റെ സ​ര്‍ബ്ജീ​ത് കൗ​ര്‍ (53.96) വെ​ങ്ക​ല​വും നേ​ടി. മീ​റ്റി​ലെ ആ​ദ്യ ഇ​ന​മാ​യ വ​നി​ത​ക​ളു​ടെ 5000 മീ​റ്റ​റി​ല്‍ മീ​റ്റ് റി​ക്കാ​ര്‍ഡോ​ടെ ത​മി​ഴ്നാ​ടി​ന്‍റെ എ​ല്‍. സൂ​ര്യ സ്വ​ര്‍ണം നേ​ടി. സ​മ​യം 15:46.92.

2014ല്‍ ​ല​ക്നോ​വി​ല്‍ മ​ല​യാ​ളി താ​രം ഒ.​പി. ജെ​യ്ഷ സ്ഥാ​പി​ച്ച 15:57.06 എ​ന്ന സ​മ​യ​മാ​ണ് സൂ​ര്യ മ​റി​ക​ട​ന്ന​ത്. എ​എ​ഫ്‌​ഐ​യു​ടെ ജേ​ഴ്സി​യി​ല്‍ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ സ​ഞ്ജീ​വ​നി ജാ​ദ​വ് വെ​ള്ളി നേ​ടി. ഡ​ല്‍ഹി​യു​ടെ പ്രീ​നു യാ​ദ​വി​നാ​ണ് (16:56.60) വെ​ങ്ക​ലം. കേ​ര​ള​ത്തി​നാ​യി ട്രാ​ക്കി​ലോ​ടി​യ യു.​നീ​തു എ​ട്ടാം സ്ഥാ​ന​ത്തേ​ക്കും കെ.​കെ.​വി​ദ്യ പ​ത്താം സ്ഥാ​ന​ത്തേ​ക്കും പി​ന്ത​ള്ള​പ്പെ​ട്ടു. പു​രു​ഷ വി​ഭാ​ഗം 5000 മീ​റ്റ​റി​ല്‍ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ ജി.​ല​ക്ഷ്മ​ണ്‍ ത​മി​ഴ്നാ​ടി​നാ​യി സ്വ​ര്‍ണം നേ​ടി. സ​മ​യം : 14:07.70 ) ഉത്ത​ര്‍പ്ര​ദേ​ശി​ന്‍റെ മാ​ന്‍ സിം​ഗ് (14:20.50)വെ​ള്ളി നേ​ടി​യ​പ്പോ​ള്‍ കാ​ളി​ദാ​സ് ഹി​രാ​വേ മ​ഹാ​രാ​ഷ്ട്ര​യ്ക്ക് വെ​ങ്ക​ലം സ​മ്മാ​നി​ച്ചു. മീ​റ്റി​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന് ഒ​ന്‍പ​ത് ഫൈ​ന​ലു​ക​ള്‍ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.