എ​വ​ര്‍ട്ട​ണി​ല്‍ റൂ​ണി ഗോ​ള​ടി​ച്ചു തു​ട​ങ്ങി
എ​വ​ര്‍ട്ട​ണി​ല്‍ റൂ​ണി ഗോ​ള​ടി​ച്ചു തു​ട​ങ്ങി
Friday, July 14, 2017 12:05 PM IST
ദാ​ര്‍ എ​സ് സ​ലാം: മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ല്‍നി​ന്ന് ത​ന്‍റെ മു​ന്‍ ക്ല​ബ് എ​വ​ര്‍ട്ട​ണി​ല്‍ തി​രി​ച്ചെ​ത്തി​യ വെ​യ്ന്‍ റൂ​ണി ക്ല​ബ്ബി​നൊ​പ്പ​മു​ള്ള ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഗോ​ള്‍ നേ​ടി. ഫു​ട്‌​ബോ​ള്‍ സീ​സ​ണു മു​ന്നോ​ടി​യാ​യി ടാ​ന്‍സാ​നി​യ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ കെ​നി​യ​ന്‍ ക്ല​ബ് ഗോ​ര്‍ മാ​ഹി​യ​യെ എ​വ​ര്‍ട്ട​ണ്‍ 2-1ന് ​തോ​ല്‍പ്പി​ച്ചു.

34-ാം മി​നി​റ്റി​ല്‍ റൂ​ണി​യു​ടെ ത​ക​ര്‍പ്പ​ന്‍ ഗോ​ളി​ലൂ​ടെ​യാ​ണ് എ​വ​ര്‍ട്ട​ണ്‍ മു​ന്നി​ലെ​ത്തി​യ​ത്. ഗോ​ര്‍ മാ​ഹി​യ​യു​ടെ ബോ​ക്‌​സി​നു 30 വാ​ര പു​റ​ത്തു​നി​ന്ന് റൂ​ണി​യെ​ടു​ത്ത ഷോ​ട്ട് മാ​ഹി​യ​യു​ടെ വ​ല​യി​ല്‍ ത​റ​ച്ചു​ക​യ​റി. 2002ല്‍ ​എ​വ​ര്‍ട്ട​ണു​വേ​ണ്ടി ആ​ഴ്‌​സ​ണ​ലി​നെ​തി​രേ നേ​ടി​യ ആ​ദ്യ പ്രീ​മി​യ​ര്‍ ലീ​ഗ് ഓ​ര്‍മി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ഈ ​ഗോ​ള്‍. അ​ധി​കം വൈ​കാ​തെ കെ​നി​യ​ന്‍ ക്ല​ബ് ജാ​ക്വ​സ് ടു​യി​സെ​ന്‍ഗെ​യു​യെ ഹെ​ഡ​റി​ലൂ​ടെ ഗോ​ള്‍ മ​ട​ക്കി. ര​ണ്ടാം പ​കു​തി​യി​ല്‍ റൂ​ണി​യെ അ​ട​ക്കം 11 പേ​രെ മാ​നേ​ജ​ര്‍ റൊ​ണാ​ള്‍ഡ് കോ​മ​ന്‍ മാ​റ്റി. ക​ളി തീ​രാ​ന്‍ ഒ​മ്പ​ത് മി​നി​റ്റ് കൂ​ടി​യു​ള്ള​പ്പോ​ള്‍ കീ​റ​ണ്‍ ഡൊ​വ​ലി​ന്‍റെ ഗോ​ളി​ലൂ​ടെ എ​വ​ര്‍ട്ട​ണ്‍ വി​ജ​യ​ഗോ​ള്‍ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.