സംസ്ഥാന സീനിയർ അത്‌ലറ്റിക്സ്:കോട്ടയം മുന്നിൽ
സംസ്ഥാന സീനിയർ അത്‌ലറ്റിക്സ്:കോട്ടയം മുന്നിൽ
Tuesday, June 27, 2017 11:31 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ്ക്കും പോ​രാ​ട്ട​വീ​ര്യ​ത്തി​ന്‍റെ താ​പ​നി​ല കു​റ​യ്ക്കാ​നാ​യി​ല്ല. ച​ന്ദ്ര​ശേ​ഖ​ര​ന്‍നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സ്റ്റേ​റ്റ് സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ന്‍റെ ആ​ദ്യ​ദി​നം 13 ജി​ല്ല​ക​ളോ​ടൊ​പ്പം പ​തി​ന്നാ​ലാ​മ​നാ​യി വ​ന്ന മ​ഴ​യെ​യും തോ​ല്പി​ച്ച് കോ​ട്ട​യം മു​ന്നി​ല്‍.

സം​സ്ഥാ​ന സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ ആ​ദ്യ​ദി​നം നാ​ലു സ്വ​ര്‍ണ​വും അ​ഞ്ചു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വും ഉ​ള്‍പ്പെ​ടെ 77 പോ​യി​ന്‍റോ​ടെ​യാ​ണ് കോ​ട്ട​യം ആ​ധി​പ​ത്യം നേ​ടി​യ​ത്. നാ​ലു സ്വ​ര്‍ണ​വും മൂ​ന്നു വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വും ഉ​ള്‍പ്പെ​ടെ 62 പോ​യി​ന്‍റു​മാ​യി എ​റ​ണാ​കു​ളം ര​ണ്ടാ​മ​തും ര​ണ്ടു സ്വ​ര്‍ണ​വും മൂ​ന്നു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വും ഉ​ള്‍പ്പെ​ടെ 58 പോ​യി​ന്‍റോ​ടെ പാ​ല​ക്കാ​ട് മൂ​ന്നാ​മ​തു​മു​ണ്ട്. പെ​ണ്‍പ​ട മു​ന്നി​ല്‍ നി​ന്നു ന​യി​ച്ചാ​ണ് കോ​ട്ട​യ​ത്തെ ആ​ദ്യ​ദി​നം മു​ന്നി​ലെ​ത്തി​ച്ച​ത്. ആ​കെ നേ​ടി​യ 77 പോ​യി​ന്‍റി​ല്‍ 61 ഉം ​വ​നി​തക​ളു​ടെ വ​ക​യാ​യി​രു​ന്നു . ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 45 പോ​യി​ന്‍റു​മാ​യി എ​റ​ണാ​കു​ളം ഒ​ന്നാ​മ​തും 27 പോ​യി​ന്‍റോ​ടെ ആ​തി​ഥേ​യ​രാ​യ തി​രു​വ​ന​ന്ത​പു​രം ര​ണ്ടാ​മ​തും 26 പോ​യി​ന്‍റോ​ടെ പാ​ല​ക്കാ​ട് മൂ​ന്നാ​മ​തും ഉ​ണ്ട്. പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാ​മ​തു​ള്ള കോ​ട്ട​യം 61 പോ​യി​ന്‍റോ​ടെ എ​തി​രാ​ളി​ക​ളെ​ക്കാ​ള്‍ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ള്‍ക്ക് 32 പോ​യി​ന്‍റ് വീ​ത​വും മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള എ​റ​ണാ​കു​ള​ത്തി​ന് 17 പോ​യി​ന്‍റു​മാ​ണു​ള്ള​ത്. ആ​ദ്യ​ദി​നം 19 ഫൈ​ന​ലു​ക​ള്‍ക്കാ​ണ് ച​ന്ദ്ര​ശേ​ഖ​ര​ന്‍നാ​യ​ര്‍ സ്റ്റേ​ഡി​യം വേ​ദി​യാ​യ​ത്.


അ​ശ്വി​നും ര​മ്യ​യും വേ​ഗ​ താ​ര​ങ്ങ​ള്‍

മീ​റ്റി​ലെ വേ​ഗ​മേ​റി​യ പു​രു​ഷ താ​ര​മാ​യി കെ.​പി. അ​ശ്വി​നും വ​നി​താ താ​ര​മാ​യി ര​മ്യാ രാ​ജ​നും ഓ​ടി​യെ​ത്തി. തൃ​ശൂ​രി​ന്‍റെ കെ.​പി. അ​ശ്വി​ന്‍ 10.85 സെ​ക്ക​ന്‍ഡി​ല്‍ നൂ​റു​മീ​റ്റ​ര്‍ പി​ന്നി​ട്ട​പ്പോ​ള്‍ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യ​ത്തി​ന്‍റെ ര​മ്യാ രാ​ജ​ന്‍ 12.31 സെ​ക്ക​ന്‍ഡി​ലാ​ണ് നൂ​റു​മീ​റ്റ​ര്‍ ഫി​നി​ഷ് ചെ​യ്ത​ത്. തൃ​ശൂ​രി​ന്‍റെ എം. ​സു​ജി​ന (12.42), മ​ല​പ്പു​റ​ത്തി​ന്‍റെ വി. ​ശ്രു​തി രാ​ജു (12.54) എ​ന്നി​വ​ര്‍ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്തി. കോ​ട്ട​യ​ത്തി​ന്‍റെ ടി.​എ​ന്‍ അ​ല്‍ത്താ​ഫ് (10.93), തൃ​ശൂ​രി​ന്‍റെ കെ.​ആ​ര്‍ അ​ജി​ത്ത് രാ​ജ് (11.00) എ​ന്നി​വ​രാ​ണ് പു​രു​ഷ​വി​ഭാ​ഗം നൂ​റു മീ​റ്റ​റി​ല്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി​യ​ത്.
മീ​റ്റ് ഇ​ന്ന് സ​മാ​പി​ക്കും. മീ​റ്റി​ന്‍റെ ആ​ദ്യ ദി​നം റി​ക്കാ​ര്‍ഡു​ക​ള്‍ ഒ​ന്നും പി​റ​ന്നി​ല്ല.

തോ​മ​സ് വ​ര്‍ഗീ​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.