ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പ് അ​വ​സാ​ന മീ​റ്റ്: ഉ​സൈ​ന്‍ ബോ​ള്‍ട്ട്
ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പ്  അ​വ​സാ​ന മീ​റ്റ്:  ഉ​സൈ​ന്‍ ബോ​ള്‍ട്ട്
Tuesday, June 27, 2017 11:31 AM IST
കിം​ഗ്സ്റ്റ​ണ്‍: ല​ണ്ട​നി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക അത്‌ലറ്റിക് ചാ​മ്പ്യ​ന്‍ഷി​പ്പ് ത​ന്‍റെ ക​രി​യ​റി​ലെ അ​വ​സാ​ന അ​ന്താ​രാ​ഷ്്ട്ര മീ​റ്റാ​യി​രി​ക്കു​മെ​ന്ന് ലോ​ക​ത്തെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഓ​ട്ട​ക്കാ​ര​ന്‍ ജ​മൈ​ക്ക​യു​ടെ ഉ​സൈ​ന്‍ ബോ​ള്‍ട്ട്. താ​ന്‍ അ​വ​സാ​ന സീ​സ​ണി​ലൂ​ടെ​യാ​ണ് ക​ട​ന്ന് പോ​കു​ന്ന​തെ​ന്ന് ജ​മൈ​ക്ക​ന്‍ താ​രം പ​റ​ഞ്ഞു.

ഈ ​സീ​സ​ണി​ന് ശേ​ഷം ട്രാ​ക്കി​ല്‍ തു​ട​രു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് താ​ന്‍ അ​തി​ന് ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ബോ​ള്‍ട്ടി​ന്‍റെ മ​റു​പ​ടി. റി​ലേ പോ​രാ​ട്ട​ത്തി​ല്‍ മാ​ത്ര​മാ​ണ് ബോ​ള്‍ട്ട് ഇ​റ​ങ്ങു​ക. ല​ണ്ട​നി​ല്‍ ഓ​ഗ​സ്റ്റ് 12ന് ​ന​ട​ക്കു​ന്ന 4x100 മീ​റ്റ​ര്‍ റി​ലേ ഫൈ​ന​ലി​ന് വേ​ണ്ടി​യാ​ണ് ബോ​ള്‍ട്ട് അ​വ​സാ​ന​മാ​യി ട്രാ​ക്കി​ലി​റ​ങ്ങു​ക.


എ​ട്ട് ഒ​ളി​മ്പി​ക് സ്വ​ര്‍ണ​മു​ള്‍പ്പെ​ടെ 11 സ്വ​ര്‍ണ​മെ​ഡ​ലു​ക​ളാ​ണ് ത​ന്‍റെ ക​രി​യ​റി​ല്‍ ബോ​ള്‍ട്ട് നേ​ടി​യ​ത്. 100, 200, 4-100 മീ​റ്റ​ര്‍ റി​ലേ എ​ന്നി​വ​യി​ലെ ലോ​ക​റി​ക്കാ​ര്‍ഡും ബോ​ള്‍ട്ടി​ന്‍റെ പേ​രി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.