പരിക്ക്: ശ്രീ​ജേ​ഷി​ന് ഏ​ഷ്യാ​ ക​പ്പ് ന​ഷ്ട​മാ​കും
പരിക്ക്: ശ്രീ​ജേ​ഷി​ന് ഏ​ഷ്യാ​ ക​പ്പ് ന​ഷ്ട​മാ​കും
Tuesday, June 27, 2017 11:31 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ഹോ​ക്കി ഗോ​ള്‍കീ​പ്പ​ര്‍ പി.​ആ​ര്‍. ശ്രീ​ജേ​ഷ് അ​ഞ്ചു മാ​സം കൂ​ടി പു​റ​ത്തി​രി​ക്കേ​ണ്ടി​വ​രും. വ​ല​തു മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ര്‍ന്നു ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ശ്രീ​ജേ​ഷ് വി​ശ്ര​മ​ത്തി​ലാ​ണ്. സു​ല്‍ത്താ​ന്‍ അ​സ്ലാ​ന്‍ ഷാ ​ക​പ്പി​നി​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ നാ​യ​ക​നു പ​രി​ക്കേ​റ്റ​ത്. പൂ​ര്‍ണ ആ​രോ​ഗ്യ​വാ​നാ​യി ക​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തണ​മെ​ങ്കി​ല്‍ ശ്രീ​ജേ​ഷി​ന് അ​ഞ്ചു മാ​സം കൂ​ടി വേ​ണ്ടി​വ​രു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തോ​ടെ ഒ​ക്ടോ​ബ​റി​ല്‍ ധാ​ക്ക​യി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യാ ക​പ്പ് ന​ഷ്ട​മാ​കു​മെ​ന്ന് ഉ​റ​പ്പാ​യി. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ഹോ​ക്കി ലോ​ക ലീ​ഗ് സെ​മി ഫൈ​ന​ല്‍സി​ലും മ​ല​യാ​ളി ഗോ​ള്‍കീ​പ്പ​ര്‍ക്കു ക​ളി​ക്കാ​നാ​യി​രു​ന്നി​ല്ല.

ശ്രീ​ജേ​ഷ് പൂ​ര്‍ണ ആ​രോ​ഗ്യ​വാ​നാ​യി തി​രി​ച്ചു​വ​ര​ണ​മെ​ങ്കി​ല്‍ അ​ഞ്ചു​മാ​സ​മെ​ടു​ക്കു​മെ​ന്ന് ഇ​ന്ത്യ​ന്‍ ഹോ​ക്കി​യു​ടെ ഹൈ ​പെ​ര്‍ഫോ​മ​ന്‍സ് ഡ​യ​റ​ക്ട​ര്‍ ഡേ​വി​ഡ് ജോ​ണാ​ണ് അ​റി​യി​ച്ച​ത്. ഈ ​വ​ര്‍ഷം അ​വ​സാ​നം ഭു​വ​നേ​ശ്വ​റി​ല്‍ ന​ട​ക്കു​ന്ന ഹോ​ക്കി ലോ​ക ലീ​ഗ് ഫൈ​ന​ലി​ല്‍ ശ്രീ​ജേ​ഷി​നു ക​ളി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ശ്രീ​ജേ​ഷി​നെ ന​ഷ്ട​മാ​യ​ത് ഗു​രു​ത​ര​മാ​യ സം​ഗ​തി​യാ​ണ്. പ​ക​ര​മു​ള്ള ഗോ​ള്‍കീ​പ്പ​ര്‍മാ​ര്‍ ലോ​ക നി​ല​വാ​ര​ത്തി​ലു​ള്ള പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ന്നി​ല്ല.


അ​തു​കൊ​ണ്ട് അ​ടു​ത്ത ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ടാം നി​ര ഗോ​ള്‍കീ​പ്പ​ര്‍മാ​രെ വ​ള​ര്‍ത്തി​യെ​ടു​ക്കേ​ണ്ട​തു​ണ്ട്- അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഞ്ചു മു​ത​ല്‍ ആ​റു മാ​സ​ത്തെ വി​ശ്ര​മം വേ​ണ്ട സ്ഥി​തി​ക്ക് ഏ​ഷ്യാ ക​പ്പ് ന​ഷ്ട​മാ​കും. ഡി​സം​ബ​റി​ല്‍ ന​ട​ക്കു​ന്ന ഹോ​ക്കി ലോ​ക ലീ​ഗ് ഫൈ​ന​ല്‍സി​നാ​ണ് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​ത്. അ​തി​നു മു​മ്പ് ശ്രീ​ജേ​ഷ് പൂ​ര്‍ണ ആ​രോ​ഗ്യ​വാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് -ജോ​ണ്‍ ഡേ​വി​ഡ് പ​റ​ഞ്ഞു.

ലോ​ക ലീ​ഗ് സെ​മി ഫൈ​ന​ല്‍സി​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​ക​ട​നം മോ​ശ​മാ​യി​രു​ന്നു. പ്ര​തി​രോ​ധ​ത്തി​ല്‍ തീ​ര്‍ത്തും മ​ങ്ങി. അ​തു​കൊ​ണ്ട് വേ​ഗ​മു​ള്ള പ്ര​തി​രോ​ധ​ക്കാ​രെ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. വേ​ഗ​​ക്കു​റ​വു​മൂ​ല​മാ​ണ് മ​ലേ​ഷ്യ​യു​ടെ​യും കാ​ന​ഡ​യു​ടെ​യും വേ​ഗ​ത്തി​ലു​ള്ള കൗ​ണ്ട​ര്‍ അ​റ്റാ​ക്കി​നു മു​ന്നി​ല്‍ ഇ​ന്ത്യ പ​ത​റി​യ​ത്. അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.