ഫെഡറർ @ 100
ഫെഡറർ @ 100
Monday, June 26, 2017 11:57 AM IST
ഹാ​ലെ: ടെ​ന്നീ​സ് ഇ​തി​ഹാ​സം റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ക്ക് 100 -ാം കി​രീ​ടം. ഹാ​ലെ ഓ​പ്പ​ൺ ടെന്നീസിൽ ജർമനിയുടെ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വി​നെ 6-1, 6-3ന് ​ത​ക​ര്‍ത്താ​ണ് ഫെ​ഡ​റ​ര്‍ നൂ​റാ​മ​ത്തെ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. 92 സിം​ഗി​ള്‍സ്, എ​ട്ട് ഡ​ബി​ള്‍സ് കി​രീ​ട​ങ്ങളാ​ണ് സ്വി​സ് താ​ര​ത്തി​ന്‍റെ പേ​രി​ലുള്ളത്‍. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ 10-ാമ​ത്തെ ടെ​ന്നീ​സ് ക​ളി​ക്കാ​ര​നാ​ണ് ഫെ​ഡ​റ​ര്‍. ഹാ​ലെ​യി​ല്‍ ഫെ​ഡ​റ​റു​ടെ ഒ​മ്പ​താ​മ​ത്തെ കി​രീ​ട​മാ​ണിത്.

ഏ​ഴ് കി​രീടം വീ​ത​മു​ള്ള വിം​ബി​ള്‍ഡ​ണ്‍, സി​ന്‍സി​നാ​റ്റി മാ​സ്റ്റേ​ഴ്‌​സ്, ബാ​സ​ല്‍, ദു​ബാ​യ് ഓ​പ്പ​ണ്‍ എ​ന്നി​വ​യാ​ണ് പി​ന്നി​ല്‍. സിം​ഗി​ള്‍സ് കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​വാ​ന്‍ ലെ​ന്‍ഡി​ല്‍ (94) ആ​ണ് ഫെ​ഡ​റ​റി​നു മു​ന്നി​ല്‍. ജി​മ്മി കോ​‍ണേ​ഴ്‌​സി​ന് ആ​കെ 109 കി​രീ​ട​ങ്ങ​ളു​ണ്ട്. ഹാ​ലെ​യി​ലെ ഫൈ​ന​ല്‍ ഫെ​ഡ​റ​റു​ടെ ക​രി​യ​റി​ലെ 140-ാമ​ത്തെ ഫൈ​ന​ലാ​ണ്. ഒ​രു ടൂ​ര്‍ണ​മെ​ന്‍റി​ല്‍ സ്വ​രേ​വ് സ​ഹോ​ദ​ര​ന്‍മാ​രെ രണ്ടാളെയും തോ​ല്‍പ്പി​ക്കു​ന്ന ആ​ദ്യ​താ​ര​മാ​ണ് ഫെ​ഡ​റ​ര്‍. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ സ്വി​സ്താ​രം സ്വ​രേ​വ് സ​ഹോ​ദ​ര​ന്മാ​രി​ലെ മൂ​ത്ത​വ​ന്‍ മി​ഷ​യെ തോ​ല്‍പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.