ക്വിറ്റോവ സെമിയിൽ
ക്വിറ്റോവ സെമിയിൽ
Saturday, June 24, 2017 11:34 AM IST
ബി​ര്‍മിം​ഗ്ഹാം: ചെ​ക്ക് താ​രം പെ​ട്ര ക്വി​റ്റോ​വ എ​യ്‌​ഗോ​ണ്‍ ക്ലാ​സി​ക് ടെന്നീസ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ സെ​മി​യി​ല്‍ ക​ട​ന്നു.

ക്വാ​ര്‍ട്ട​റി​ല്‍ ഫ്രാ​ന്‍സി​ന്‍റെ ക്രി​സ്റ്റീ​ന മ്ലാ​ഡ​നോ​വി​ച്ചി​നെ​യാ​ണ് ക്വി​റ്റോ​വ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കാ​യി​രു​ന്നു ക്വി​റ്റോ​വ​യു​ടെ ജ​യം. സ്‌​കോ​ര്‍: 6-4, 7-6 (7-5). സെ​മി​യി​ല്‍ ക്വി​റ്റോ​വ നാ​ട്ടു​കാ​രി​യാ​യ ലൂ​സി സ​ഫ​റോ​വ​യെ നേ​രി​ടും.

സ്പാ​നി​ഷ് താ​രം ഗാ​ര്‍ബി​നെ മു​ഗു​റു​സ​യും സെ​മി​യി​ല്‍ ക​ട​ന്നു. അ​മേ​രി​ക്ക​യു​ടെ കോ​കോ വാ​ന്‍ഡ്വെ​ഗ് പ​രി​ക്കി​നെ തു​ട​ര്‍ന്ന് മ​ത്സ​ര​ത്തി​ല്‍നി​ന്നു പി​ന്മാ​റി​യ​തോ​ടെ മു​ഗു​റു​സ സെ​മി​യി​ല്‍ ക​ട​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ സെ​റ്റ് വാ​ന്‍ഡ്വെ​ഗാ​ണ് (6-4) നേ​ടി​യ​ത്. എ​ന്നാ​ല്‍ നാ​ലി​നെ​തി​രെ ആ​റ് ഗെ​യി​മു​ക​ള്‍ക്ക് മു​ഗു​റു​സ ര​ണ്ടാം സെ​റ്റ് സ്വ​ന്ത​മാ​ക്കി തി​രി​ച്ച​ടി​ച്ചു.


ഇ​തോ​ടെ അ​വ​സാ​ന സെ​റ്റ് നി​ര്‍ണാ​യ​ക​മാ​യി. ക​ളി​ക്കി​ടെ വ​ല​ത് ക​ണ​ങ്കാ​ലി​ന് പ​രി​ക്കേ​റ്റ വാ​ന്‍ഡ്വെ​ഗി​നു ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ന്‍ ആ​യി​ല്ല. ഇ​തോ​ടെ മു​ഗു​റു​സ​യ്ക്ക് സെ​മി​യി​ലേ​ക്ക് ടി​ക്ക​റ്റ് ഉ​റ​പ്പാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.