ശ്രീകാന്ത്, സിന്ധു, സൈന ക്വാർട്ടറിൽ
ശ്രീകാന്ത്, സിന്ധു, സൈന ക്വാർട്ടറിൽ
Thursday, June 22, 2017 12:04 PM IST
സി​ഡ്‌​നി: ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ക്വാ​ര്‍ട്ട​റി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ കി​ഡം​ബി ശ്രീ​കാ​ന്തും ബി. ​സാ​യ് പ്ര​ണീ​തും ഏ​റ്റു​മു​ട്ടും. ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം ചൈ​ന​യു​ടെ സ​ണ്‍ വാ​ന്‍ ഹു​വി​നെ അ​ട്ടി​മ​റി​ച്ചാ​ണ് ശ്രീ​കാ​ന്ത് ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്. ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട ശേ​ഷം തി​രി​ച്ച​ടി​ച്ച ശ്രീ​കാ​ന്ത് ര​ണ്ടും മൂ​ന്നും ഗെ​യിം അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി. സ്‌​കോ​ര്‍: 15-21, 21-13, 21-13.

ചൈ​ന​യു​ടെ ഹു​വാം​ഗ് യു​ക്‌​സി​യാം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ണീ​ത് ക്വാ​ര്‍ട്ട​റി​ല്‍ എ​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​ര്‍ നാ​ല് മി​നി​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ന് ഒ​ടു​വി​ലാ​ണ് ജ​യം. സ്‌​കോ​ര്‍: 21-15,18-21,21-13.


വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ് വാ​ളും പി.​വി. സി​ന്ധു​വും ക്വാ​ര്‍ട്ട​റി​ലെ​ത്തി. ഒ​ളി​മ്പി​ക് വെ​ള്ളി​മെ​ഡ​ല്‍ ജേ​താ​വാ​യ സി​ന്ധു ചൈ​ന​യു​ടെ ചെ​ന്‍ ഷി​യോ​സി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്. മ​ലേ​ഷ്യ​യു​ടെ സോ​ണി​യെ ചെ​യെ സൈന 21-15, 20-22, 21-14നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​റാം സീ​ഡ് സ​ണ്‍ യു​വാ​ണ് ക്വാ​ര്‍ട്ട​റി​ല്‍ സൈ​ന​യു​ടെ എ​തി​രാ​ളി. അ​തേ​സ​മ​യം, വ​നി​താ ഡ​ബി​ള്‍സി​ല്‍ അ​ശ്വി​നി പൊ​ന്ന​പ്പ - സി​ക്കി റെ​ഡ്ഡി സ​ഖ്യം ജ​പ്പാ​ന്‍റെ കോ​ഹ്‌രു ​യോ​നെ​മോ​ട്ടോ - ഷി​പോ ട​ന​ക സ​ഖ്യ​ത്തോ​ടു തോ​റ്റു പു​റ​ത്താ​യി. സ്‌​കോ​ര്‍: 18-21, 13-21.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.