ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നുമു​മ്പ് പു​തി​യ പ​രി​ശീ​ല​ക​ന്‍
ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നുമു​മ്പ് പു​തി​യ പ​രി​ശീ​ല​ക​ന്‍
Wednesday, June 21, 2017 11:54 AM IST
മും​ബൈ: അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കു​ന്ന ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നു​മു​മ്പ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന് പു​തി​യ പ​രി​ശീ​ല​ക​നു​ണ്ടാ​കു​മെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. ടീം ​ഇ​ന്ത്യ​ക്ക് പു​തി​യ പ​രി​ശീ​ല​ക​നെ അ​ടു​ത്ത മാ​സ​ത്തെ ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നു മു​മ്പ് ല​ഭി​ക്കും. പു​തി​യ കോ​ച്ചി​ന്‍റെ കാ​ലാ​വ​ധി 201ല്‍ ​ജൂ​ണി​ല്‍ ഇ​ഗ്ല​ണ്ടി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് വ​രെ​യാ​യി​രു​ക്കു​മെ​ന്നും ബി​സി​സി​ഐ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് സി.​കെ. ഖ​ന്ന പ​റ​ഞ്ഞു.

അ​നി​ല്‍ കും​ബ്ലെ​യും വി​രാ​ട് കോ​ഹ്‌​ലി​യു​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​താ​യി രാ​ജീ​വ് ശു​ക്ല പ​റ​ഞ്ഞു. പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ബി​സി​സി​ഐ ത​ങ്ങ​ളു​ടെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​രു​ന്നു. ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി, സി​ഇ​ഒ എ​ന്നി​വ​ര്‍ ഇ​തേ​ക്കു​റി​ച്ച് കും​ബ്ലെ​യും കോ​ഹ് ലി​യു​മാ​യും ച​ര്‍ച്ച ന​ട​ത്തി​യി​രു​ന്നു. ബോ​ര്‍ഡ് വി​നോ​ദ് റാ​യ്‌യു​മാ​യും ച​ര്‍ച്ച ന​ട​ത്തി​യി​രു​ന്ന​താ​യും ശു​ക്ല പ​റ​ഞ്ഞു. ചി​ല​പ്പോ​ള്‍ പ​ല​ര്‍ക്കും വ്യ​ത്യ​സ്ത​മാ​യ അ​ഭി​പ്രാ​യം രൂ​പ​പ്പെ​ടും. ഇ​വ പ​രി​ഹ​രി​ക്കാ​ന്‍ ബി​സി​സി​ഐ ശ്ര​മം ന​ട​ത്താ​റു​ണ്ട്-അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.