ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്കു പ​ക​രം ട്വ​ന്‍റി-20 ചാന്പ്യൻഷിപ്പ്‍്? ഏകദിനത്തിന്‍റെ കാ​ലം ക​ഴി​ഞ്ഞെ​ന്ന് ഐ​സി​സി
Tuesday, June 20, 2017 11:35 AM IST
ല​ണ്ട​ന്‍: അ​മ്പ​ത് ഓ​വ​ര്‍ മാ​ച്ചു​ക​ളു​ടെ കാ​ലം ക​ഴി​ഞ്ഞു​വെ​ന്ന സൂ​ച​ന​യു​മാ​യി ഐ​സി​സി വ​ര്‍ഷി​ക കോ​ണ്‍ഫറന്‍സ്. ഐ​സി​സി സി​ഇ​ഒ റി​ച്ചാ​ര്‍ഡ്‌​സ​ണ്‍ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. 2021ല്‍ ​ന​ട​ക്കേ​ണ്ട ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്കു പ​ക​രം ട്വ​ന്‍റി- 20 ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്താ​ന്‍ ആ​ലോ​ചി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. 2021ല്‍ ​ചാ​മ്പ്യ​ന്‍സ്‌​ ട്രോ​ഫി​ക്ക് ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മെ​ന്നാ​ണ് നി​ല​വി​ലു​ള്ള ധാ​ര​ണ. എ​ന്നാ​ല്‍ ഈ ​ടൂ​ര്‍ണ​മെ​ന്‍റ് ഭാ​വി​യി​ല്‍ ന​ട​ക്കു​മെ​ന്ന​തി​ന് യാ​തൊ​രു ഉ​റ​പ്പു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളോ​ടാ​ണ് ആ​രാ​ധ​ക​ര്‍ക്ക് പ്രി​യം. കൂ​ടു​ത​ല്‍ ലാ​ഭ​ക​ര​മാ​യ​തും ഇ​തു ത​ന്നെ​യാ​ണ് . മാ​ത്ര​മ​ല്ല, കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളെ ട്വ​ന്‍റി-20 ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്. - റി​ച്ചാ​ര്‍ഡ്‌​സ​ണ്‍ വ്യ​ക്ത​മാ​ക്കി.


നാ​ലു​ വ​ര്‍ഷം കൂ​ടു​മ്പ​ള്‍ 20ഓ​ളം രാ​ജ്യ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ട്വ​ന്‍റ്ി- 20 ടൂ​ര്‍ണ​മെ​ന്‍റി​ക​ള്‍ സം​ഘ​ടി​പ്പാ​ക്കാ​നാ​ണ് ഐ​സി​സി പ​ദ്ധ​തി​യി​ടു​ന്ന​ത്. അ​ടു​ത്ത​ വ​ര്‍ഷം ന​ട​ക്കാ​നി​രു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പ് 2021ലേ​ക്കു മാ​റ്റി​യി​രു​ന്നു. ടെ​സ്റ്റ് ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സം​ഘ​ടി​പ്പി​ക്കാ​നും ഐ​സി​സി ആ​ലോ​ചി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.