അ​ണ്ട​ര്‍ 19 ടീം ​പ​രി​ശീ​ല​കസ്ഥാ​ന​ത്ത് ദ്രാ​വി​ഡ് തു​ട​ര്‍ന്നേ​ക്കും
Tuesday, June 20, 2017 11:35 AM IST
ന്യൂ​ഡ​ല്‍ഹി: അ​ണ്ട​ര്‍ 19 ഇ​ന്ത്യ​ന്‍ എ ​ടീം പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് രാ​ഹു​ല്‍ ദ്രാ​വി​ഡ് തു​ട​ര്‍ന്നേ​ക്കും. ബി​സി​സി​ഐ​യോ​ട​ടു​ത്ത വൃ​ത്ത​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്. ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ദ്രാ​വി​ഡി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ മാ​ര്‍ച്ചി​ല്‍ അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​തി​നേ​ത്തു​ട​ര്‍ന്നാ​ണ് പു​തി​യ പ​രി​ശീ​ല​ക​നെ ക​ണ്ടെ​ത്താ​ന്‍ ബി​സി​സി​ഐ രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ല്‍ പ​രി​ശീ​ല​ക​നെ ക​ണ്ടെ​ത്താ​ന്‍ ബി​സി​സി​ഐ നി​യോ​ഗി​ച്ച ഉ​പ​ദേ​ശ​ക സ​മി​തി ദ്രാ​വി​ഡി​ന് പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ പ​ച്ച​കൊ​ടി കാ​ട്ടി​യെ​ന്നാ​ണ് വി​വ​രം. മു​ന്‍ താ​ര​ങ്ങ​ളാ​യ സ​ച്ചി​ന്‍ ,ഗാം​ഗു​ലി, ല​ക്ഷ്മ​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ഉ​പ​ദേ​ശ​ക സ​മി​തി. ബി​സി​സി​ഐ അം​ഗ​ങ്ങ​ള്‍ക്കും ദ്രാ​വി​ഡ് തു​ട​രു​ന്ന​തി​നോ​ട് യോ​ജി​പ്പാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.