കിഡംബി ശ്രീകാന്തിന് ഇന്തോനേഷ്യൻ സൂപ്പർ സീരീസ് ബാഡ്മിന്‍റൺ കിരീടം
കിഡംബി ശ്രീകാന്തിന് ഇന്തോനേഷ്യൻ സൂപ്പർ സീരീസ് ബാഡ്മിന്‍റൺ കിരീടം
Sunday, June 18, 2017 11:01 AM IST
ജ​ക്കാ​ര്‍ത്ത: ജ​ക്കാ​ര്‍ത്ത​യി​ല്‍ കി​ഡം​ബി ശ്രീ​കാ​ന്ത് മ​നോ​ഹ​ര​മാ​യി ഒ​രാ​ഴ്ച പൂ​ര്‍ത്തി​യാ​ക്കി. ഇ​ന്തോ​നേ​ഷ്യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണ്‍ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടാ​ണ് ലോ​ക 22-ാം റാ​ങ്ക് താ​രം ആ​ഴ്ച പൂ​ര്‍ത്തി​യാ​ക്കി​യ​ത്. വെ​റും 37 മി​നി​റ്റു​കൊ​ണ്ട് ജ​പ്പാ​ന്‍റെ ക​സു​മാ​സ സ​കാ​യി​യെ 21-11, 21-19ന് ​ത​ക​ര്‍ത്തു.

ശ്രീ​കാ​ന്തി​ന്‍റെ ക​രി​യ​റി​ലെ ര​ണ്ടാ​മ​ത്തെ സൂ​പ്പ​ര്‍ സീ​രീ​സ് കി​രീ​ട​മാ​ണ്. ആ​ദ്യ​മാ​യാ​ണ് ശ്രീ​കാ​ന്തും ക​സു​മാ​സ​യും ഏ​റ്റു​മു​ട്ടു​ന്ന​ത്. സെ​മി ഫൈ​ന​ലി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ സ​ണ്‍ വാ​ന്‍ ഹോ​യെ തോ​ല്‍പ്പി​ച്ച് ഫൈ​ന​ലി​ലെ​ത്തി​യ ശ്രീ​കാ​ന്ത് ആ​ദ്യ ഗെ​യിം അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഗെ​യി​മി​ല്‍ ജ​ാപ്പ​നീ​സ് താ​രം 7-3ന്‍റെ ​ലീ​ഡ് നേ​ടി. ഇ​ട​വേ​ള​യ്ക്കു പി​രി​യു​മ്പോ​ള്‍ സ​കാ​യി 11-6ന്‍റെ ​ലീ​ഡി​ലാ​യി​രു​ന്നു. ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ശ്രീ​കാ​ന്ത് ആ​ക്ര​മ​ണ മൂ​ഡി​ലേ​ക്കെ​ത്തി. പി​ന്നീ​ട് ഒ​പ്പ​ത്തി​നൊ​പ്പം പൊ​രു​തി. 19-19ലെ​ത്തി​യ​പ്പോ​ള്‍ ശ്രീ​കാ​ന്ത് ഉ​ജ്വ​ല​മാ​യ ര​ണ്ടു സ്മാ​ഷുകളിലൂ​ടെ ഗെ​യി​മും കി​രീ​ട​വും സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.