ഹോക്കിയിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചു
ഹോക്കിയിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചു
Sunday, June 18, 2017 11:01 AM IST
ന്യൂ​ഡ​ല്‍ഹി: ക്രി​ക്ക​റ്റി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്കു പാ​ക്കി​സ്ഥാ​നു​മേ​ല്‍ വ​ന്‍ ജ​യം. ഹോ​ക്കി വേ​ള്‍ഡ് ലീ​ഗ് സെ​മി ഫൈ​ന​ലി​ല്‍ ഇ​ന്ത്യ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍ത്ത​ത് ഒ​ന്നി​നെ​തി​രേ ഏ​ഴു ഗോ​ളു​ക​ള്‍ക്ക്. ഹ​ര്‍മ​ന്‍പ്രീ​ത് സിം​ഗ്(13,33) ത​ല്‍വീ​ന്ദ​ര്‍ സിം​ഗ് (21,24) ആ​കാ​ശ്ദീ​പ് സിം​ഗ് (47, 58) എ​ന്നി​വ​രു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് പാ​ക്കി​സ്ഥാ​നെ ത​ക​ര്‍ത്ത​ത്. 49-ാം മി​നി​റ്റി​ല്‍ പ്ര​ദീ​പ് മോ​റും ഇ​ന്ത്യ​ക്കാ​യി സ്‌​കോ​ര്‍ ചെ​യ്തു. ഇ​തോ​ടെ ഇ​ന്ത്യ പൂ​ള്‍ ബി​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍ന്നു. ഇ​ന്ത്യ​യു​ടെ തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണി​ത്. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ കാ​ന​ഡ​യെ​യും സ്‌​കോ​ട്‌​ല​ന്‍ഡി​നെ​യും ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.


ചൊ​വ്വാ​ഴ്ച നെ​ത​ര്‍ല​ന്‍ഡ്‌​സി​നെ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം. ഇന്ത്യയിൽ നടക്കുന്ന ഹോ​ക്കി വേ​ള്‍ഡ് ലീ​ഗ് ഫൈ​ന​ലി​ലേ​ക്ക് ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ നേ​ര​ത്തെ​ത​ന്നെ പ്ര​വേ​ശ​നം ഉ​റ​പ്പി​ച്ചി​രു​ന്നു.ലോ​ക​ക​പ്പി​നു​ള്ള യോ​ഗ്യ​താ ടൂ​ര്‍ണ​മെ​ന്‍റാ​ണി​ത്. തോ​ല്‍വി​യോ​ടെ പാ​കി​സ്ഥാ​ന്‍റെ ഹോ​ക്കി ലോ​ക​ക​പ്പി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പ​രു​ങ്ങ​ലി​ലാ​യി. ക​ളി​ച്ച മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും അ​വ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു. കാ​ന​ഡ​യ്‌​ക്കെ​തി​രേ 0-6നു ​പാ​ക്കി​സ്ഥാ​ന്‍ തോ​റ്റി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.