പോ​ര്‍ച്ചു​ഗ​ലി​നു സ​മ​നി​ല
പോ​ര്‍ച്ചു​ഗ​ലി​നു സ​മ​നി​ല
Sunday, June 18, 2017 11:01 AM IST
മോ​സ്‌​കോ: ര​ണ്ടു ത​വ​ണ ലീ​ഡ് നേ​ടി​യി​ട്ടും യൂ​റോ ചാ​മ്പ്യ​ന്മാ​രാ​യ പോ​ര്‍ച്ചു​ഗ​ല്‍ മെ​ക്‌​സി​ക്കോ​യോ​ടു സ​മ​നി​ല വ​ഴ​ങ്ങി. കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ത്തി​ല്‍ ഇ​രു ടീ​മും ര​ണ്ടു ഗോ​ള്‍ വീ​തം നേ​ടി.

പോ​ര്‍ച്ചു​ഗ​ലി​നു വേ​ണ്ടി റി​ക്കാ​ര്‍ഡോ ഖെ​ര​സ്മ​യും (34) സെ​ഡ്രി​ക് സോ​റ​സും (86) ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ മെ​ക്‌​സി​ക്കോ​യ്ക്കു വേ​ണ്ടി ഹാ​വി​യ​ര്‍ ഹെ​ര്‍ണാ​ണ്ട​സും (42) മൊ​റേ​നോ​യും (90) ഗോ​ള്‍ മ​ട​ക്കി. മ​ത്സ​ര​ത്തി​ലു​ട​നീ​ളം ആ​ധി​പ​ത്യം പു​ല​ര്‍ത്തി​യി​ട്ടും പോ​ര്‍ച്ചു​ഗ​ല്‍ സ​മ​നി​ല വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍മ​നി ഓ​സ്‌​ട്രേ​ലി​യ​യെ നേ​രി​ടും. രാ​ത്രി എ​ട്ട​ര​യ്ക്കാ​ണ് മ​ത്സ​രം. സോ​ണി സി​ക്‌​സ് മ​ത്സ​രം ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.