റൊ​ണാ​ള്‍ഡോ റ​യ​ല്‍ വി​ടുന്നു
റൊ​ണാ​ള്‍ഡോ റ​യ​ല്‍ വി​ടുന്നു
Friday, June 16, 2017 11:53 AM IST
മാ​ഡ്രി​ഡ്: പോ​ര്‍ച്ചു​ഗീ​സി​ന്‍റെ റ​യ​ല്‍ മാ​ഡ്രി​ഡ് ഫോ​ര്‍വേ​ഡ് ക്രി​സ്റ്റ്യാ​നോ റൊ​ണോ​ള്‍ഡോ ക്ല​ബ് വി​ടു​ന്നു. നി​കു​തി വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​ണ് റ​യ​ല്‍ വി​ടാ​ന്‍ റൊ​ണാ​ള്‍ഡോ​യെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. സ്പാ​നി​ഷ് ദി​ന​പ​ത്രം മാ​ര്‍സ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്.

റ​യ​ല്‍ പ്ര​സി​ഡ​ന്‍റാ​യ ഫ്ളെ​റെ​ന്‍റി​നോ പെ​ര​സി​നെ​യും ക്ല​ബ് ഡ​യ​റ​ക്ട​ര്‍ ഹൊസെ എ​യ്ഞ്ച​ല്‍ സാ​ഞ്ച​സി​നെ​യും ക്ല​ബ് വി​ടു​ന്ന കാ​ര്യം റൊ​ണാ​ള്‍ഡോ അ​റി​യി​ച്ചു​ക​ഴി​ഞ്ഞ​താ​യും മാ​ര്‍സ സ്ഥി​രീ​ക​രി​ക്കു​ന്നു. ഇ​തോ​ടെ റൊ​ണാ​ള്‍ഡോ​യെ സ്വ​ന്ത​മാ​ക്കാ​ന്‍ ചൈ​നീ​സ് ക്ല​ബ്ബു​ക​ള്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ യൂ​റോ​പ്പി​ല്‍ ത​ന്നെ തു​ട​രാ​നാ​ണ് താ​ര​ത്തി​ന്‍റെ തീ​രു​മാ​ന​മെ​ന്ന് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഇ​ങ്ങ​നെ​വ​ന്നാ​ല്‍ റൊ​ണാ​ള്‍ഡോ​യെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ മു​ന്‍ ക്ല​ബ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ശ്ര​മം ന​ട​ത്തും. റ​യ​ല്‍ താ​ര​ത്തി​നു മേ​ല്‍ ക​ഴി​ഞ്ഞ സീ​സ​ണി​ലേ ക​ണ്ണു​ണ്ടാ​യി​രു​ന്ന ഫ്ര​ഞ്ച് ക്ല​ബ് പാ​രി സാ​ന്‍ ഷെ​ര്‍മയി​നും റൊ​ണാ​ള്‍ഡോ​യ്ക്കാ​യി രം​ഗ​ത്തു​ണ്ട്. 2009ലാ​ണ് പോ​ര്‍ച്ചു​ഗീ​സ് താ​രം യു​ണൈ​റ്റ​ഡി​ല്‍നി​ന്ന് റ​യ​ലി​ലെ​ത്തി​യ​ത്.


റൊ​ണാ​ള്‍ഡോ​യു​മാ​യി ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ റ​യ​ല്‍ അ​ഞ്ചു വ​ര്‍ഷ​ത്തേ​ക്കു ക​രാ​ര്‍ പു​തു​ക്കി​യി​രു​ന്നു. അ​തെ​സ​മ​യം റ​യ​ലു​മാ​യു​ള​ള റൊ​ണാ​ള്‍ഡോ​യു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ഒ​ത്തു​തീ​ര്‍ക്കാ​നും ക്ല​ബ് ശ്ര​മി​ക്കു​ന്നു​ണ്ട്. നി​കു​തി വെ​ട്ടി​പ്പ് കേ​സി​ല്‍ ക്ല​ബ്ബി​ല്‍നി​ന്ന് വേ​ണ്ട​ത്ര പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് റൊ​ണാ​ള്‍ഡോ​യു​ടെ പ​രാ​തി. ഇ​ത് പ​രി​ഹ​രി​ക്കാ​നാ​ണ് റ​യ​ലിന്‍റെ ശ്ര​മം. ആ​രോ​പ​ണ​ത്തി​ല്‍ പോ​ര്‍ച്ചു​ഗീ​സ് നാ​യ​ക​ന്‍ ദുഃ​ഖി​ത​നാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍.

റൊ​ണാ​ള്‍ഡോ​യ്ക്കെ​തി​രേ 14.7 കോ​ടി യൂ​റോ​യു​ടെ നി​കു​തി വെ​ട്ടി​പ്പു കേ​സ് ആ​ണ് ഇ​പ്പോ​ള്‍ നി​ല​വി​ലു​ള​ള​ത്. 2011-14 കാ​ല​യ​ള​വി​ല്‍ നാ​ലു കേ​സു​ക​ളി​ലാ​യി റൊ​ണാ​ള്‍ഡോ ഇ​ത്ര​യും തു​ക വെ​ട്ടി​ച്ചെ​ന്നാ​ണു കേ​സ്. 2010ല്‍ ​ര​ണ്ടു ക​മ്പ​നി മാ​തൃ​ക​ക​ള്‍ക്കു രൂ​പം ന​ല്‍കി വ​രു​മാ​നം മ​റ​ച്ചു​വ​യ്ക്കാ​ന്‍ റൊ​ണാ​ള്‍ഡോ ശ്ര​മി​ച്ചെ​ന്നു മാ​ഡ്രി​ഡി​ലെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഓ​ഫി​സ് പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.ഈ ​സീ​സ​ണി​ല്‍ റ​യ​ലി​നെ ലാ ​ലി​ഗ, ചാ​മ്പ്യ​ന്‍സ് ലീ​ഗ് കി​രീ​ട​ങ്ങ​ള്‍ നേ​ടു​ന്ന​തി​ന് റൊ​ണാ​ള്‍ഡോ സ​ഹാ​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.