ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: ന​ദാ​ല്‍, ജോ​ക്കോ​വി​ച്ച് മു​ന്നോ​ട്ട്
ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: ന​ദാ​ല്‍, ജോ​ക്കോ​വി​ച്ച് മു​ന്നോ​ട്ട്
Monday, May 29, 2017 12:05 PM IST
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ ടോ​പ് സീ​ഡു​ക​ള്‍ക്കു മു​ന്നേ​റ്റം. മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​ര​ങ്ങ​ളാ​യ സെ​ര്‍ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചും സ്‌​പെ​യി​നി​ന്‍റെ റാ​ഫേ​ല്‍ ന​ദാ​ലും ആ​ദ്യ റൗ​ണ്ട് ജ​യ​മാ​ഘോ​ഷി​ച്ചു. പു​തി​യ പ​രി​ശീ​ല​ക​ന്‍ ആ​ന്ദ്രെ ആ​ഗ​സി​യു​ടെ മു​ന്നി​ല്‍ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ന​ദാ​ല്‍ ക്ലേ ​കോ​ര്‍ട്ട് സ്‌​പെ​ഷ​ലി​സ്റ്റ് മാ​ഴ്‌​സെ​ല്‍ ഗ്രാ​നോ​ളേ​ഴ്‌​സി​നെ 6-3, 6-4, 6-2നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​വ​സാ​ന ഗെ​യി​മി​ല്‍ 0-40 എ​ന്ന നി​ല​യി​ല്‍ പി​ന്നി​ല്‍നി​ന്ന ശേ​ഷ​മാ​ണ് ജോ​ക്കോ​വി​ച്ച് മു​ന്നേ​റി​യ​ത്.

പത്താം ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ തേ​ടു​ന്ന റാ​ഫേ​ല്‍ ന​ദാ​ല്‍ ഉ​ജ്വ​ല ജ​യ​ത്തോ​ടെ തു​ട​ങ്ങി. ബെ​നോ​യി​റ്റ് പി​യ​റെ​യെ 6-1, 6-4-6-1നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ല്‍ ആ​ദ്യ റൗ​ണ്ട് ക​ട​ന്ന​ത്. അ​തേ​സ​മ​യം, വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഗാ​ര്‍ബി​ന്‍ മു​ഗു​രു​സ ആ​ദ്യ റൗ​ണ്ടി​ല്‍ വി​ജ​യി​ച്ചു. ഇ​റ്റ​ലി​യു​ടെ ഫ്രാ​ന്‍സി​സ്‌​ക ഷി​വോ​ണി​യെ​യാ​ണ് മു​ഗു​രു​സ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍ 6-2, 6-4. സ്പാ​നി​ഷ് താ​ര​മാ​യ മു​ഗു​രു​സ ഉ​ജ്വ​ല ഫോ​മി​ല്‍ ക​ളി​ച്ചാ​ണ് 2010ലെ ​ചാ​മ്പ്യ​ന്‍ ഷി​വോ​ണി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ടീ​നേ​ജ​ര്‍ ജെ​യ്മി ഫോ​ര്‍ലി​സി​നെ ക​രോ​ളി​ന്‍ വോ​സ്‌​നി​യാ​ക്കി പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്‌​കോ​ര്‍ 6-4, 3-6, 6-2.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.