ചാ​മ്പ്യ​ന്‍സ് ട്രോ​ഫി : ര​ണ്ടാം സ​ന്നാ​ഹം ഇ​ന്ന്
ചാ​മ്പ്യ​ന്‍സ് ട്രോ​ഫി : ര​ണ്ടാം സ​ന്നാ​ഹം ഇ​ന്ന്
Monday, May 29, 2017 12:05 PM IST
ല​ണ്ട​ന്‍: ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്കു മു​ന്നോ​ടി​യാ​യു​ള്ള ര​ണ്ടാം സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ഇ​ന്നു ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടും. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ആ​ദ്യ സ​ന്നാ​ഹ​ത്തി​ല്‍ ക​രു​ത്ത​രാ​യ ന്യു​സി​ല​ന്‍ഡി​നെ ത​റ​പ​റ്റി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ ര​ണ്ടാ​മ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്. രോ​ഹി​ത് ശ​ര്‍മ​യെ ഓ​പ്പ​ണിം​ഗി​നി​റ​ക്കി ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടാ​നാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ന്റെ പ​ദ്ധ​തി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ രോ​ഹി​ത് ക​ളി​ക്കാ​നി​റ​ങ്ങി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പ​നി ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് വി​ശ്ര​മ​ത്തി​ലു​ള്ള യു​വ​രാ​ജ് സിം​ഗ് ഇ​ന്ന് ക​ളി​ക്കി​റ​ങ്ങു​മോ എ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ഇ​ക്ക​ഴി​ഞ്ഞ ഭൂ​രി​ഭാ​ഗം ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ളി​ലും മ​ധ്യ​നി​ര​യി​ല്‍ ഇ​റ​ങ്ങി​യ രോ​ഹി​തി​ന് ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്കു മു​ന്നോ​ടി​യാ​യു​ള്ള ഓ​പ്പ​ണിം​ഗ് പ​രി​ശീ​ല​നം കൂ​ടി​യാ​കും ര​ണ്ടാം സ​ന്നാ​ഹം. ധ​വാ​ന്‍ - രോ​ഹി​ത് സ​ഖ്യ​ത്തി​ന്റെ ഓ​പ്പ​ണിം​ഗ് മി​ക​വാ​യി​രു​ന്നു 2013ലെ ​ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​യി​ല്‍ ഇ​ന്ത്യ​ന്‍ കി​രീ​ട​ധാ​ര​ണ​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത്. ഇ​ക്കു​റി​യും ധ​വാ​നെ​യും രോ​ഹി​തി​നെ​യും​ത​ന്നെ ഓ​പ്പ​ണിം​ഗി​നി​റ​ക്കി​യാ​കും ടീം ​ഇ​ന്ത്യ എ​തി​രാ​ളി​ക​ളെ നേ​രി​ടു​ക. കി​വി​ക​ള്‍ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഇ​ന്ത്യ​ന്‍ ബൗ​ളിം​ഗ് സം​ഘം ബം​ഗ്ലാ​ദേ​ശി​നെ​തി​രെ​യും മി​ക​വു കാ​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഭു​വ​നേ​ശ്വ​ര്‍ കു​മാ​റും മു​ഹ​മ്മ​ദ് ഷ​മി​യും മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ വീ​ത​മാ​ണ് കി​വി​ക​ള്‍ക്കെ​തി​രേ സ്വ​ന്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.