ബൗ​ളിം​ഗി​ലെ അ​പ​ക​ട​കാ​രി​ക​ള്‍!
ബൗ​ളിം​ഗി​ലെ  അ​പ​ക​ട​കാ​രി​ക​ള്‍!
Monday, May 29, 2017 12:05 PM IST
ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ലോ​ക​ക​പ്പി​നേ​ക്കാ​ള്‍ ക​ടു​ത്ത​താ​ണ്’’ പ​റ​ഞ്ഞ​ത് മ​റ്റാ​രു​മ​ല്ല - ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോഹ്‌ലി. ലോ​ക​ത്തി​ലെ​ത​ന്നെ മി​ക​ച്ച എ​ട്ടു ടീ​മു​ക​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന ചാ​മ്പ്യ​ന്‍സ്‌​ട്രോ​ഫി എ​ല്ലാ​ക്കാ​ല​ത്തും ആ​വേ​ശ​മു​യ​ര്‍ത്തി​യി​ട്ടു​ണ്ട്. ക്രീ​സി​ല്‍ റ​ണ്‍മ​ഴ​പെ​യ്യി​ക്കു​ന്ന ബാ​റ്റിം​ഗ് താ​ര​ങ്ങ​ളും തീ​പാ​റു​ന്ന പ​ന്തു​ക​ള്‍ തൊ​ടു​ക്കു​ന്ന ബൗ​ളിം​ഗ് നി​ര​യും ടൂ​ര്‍ണ​മെ​ന്‍റ് ക​ടു​ത്ത​താ​ക്കും.

മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക്

പ​രി​ക്ക് അ​ല​ട്ടു​ന്നു​ണ്ടെ​ങ്കി​ലും ഈ 27​കാ​ര​ന്‍ ത​ന്നെ​യാ​കും ഓ​സ്‌​ട്രേ​ലി​യ​യു​ടെ വ​ജ്രാ​യു​ധം. ഓ​പ്പ​ണിം​ഗ് ബാ​റ്റിം​ഗി​നി​റ​ങ്ങു​ന്ന​വ​രെ പ​വ​നി​യി​ലേ​ക്ക് മ​ട​ക്കു​ന്ന​ത് സ്റ്റാ​ര്‍ക്കാ​ണ് .65 ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നാ​യി 129 വി​ക്ക​റ്റു​ക​ളാ​ണ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​മ്രാ​ന്‍ താ​ഹി​ര്‍

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മി​ന്നും താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ് ഇ​മ്രാ​ന്‍ താ​ഹി​ര്‍. ഐ​പി​എ​ല്‍ മ​ത്സ​ര​ത്തി​ല്‍ റൈ​സിം​ഗ് പൂ​ന​യ്്ക്കാ​യി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഈ ​ഇ​ടം​കൈയ​ന്‍ സ്പി​ന്‍ ബൗ​ള​ര്‍ പു​റ​ത്തെ​ടു​ത്ത​ത്. 75 ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നാ​യി 127 വി​ക്ക​റ്റു​ക​ളാ​ണ് 35കാ​ര​നാ​യ ഇ​മ്രാ​ന്‍ നേ​ടി​യെ​ടു​ത്ത​ത്.


മു​ഹ​മ്മ​ദ് അ​മീ​ര്‍

ലോ​ക​ത്തി​ലെ ത​ന്നെ മി​ക​ച്ച​ബൗ​ള​ര്‍മാ​രി​ല്‍ ഒ​രാ​ളാ​ണ് ഈ ​പാ​ക് താ​രം. എ​തി​ര്‍ ടീ​മം​ഗ​ങ്ങ​ളു​ടെ റ​ണ്‍കു​തി​പ്പ് ത​ട​യാ​ന്‍ ഈ ​ഇ​ടംകൈയൻ‍ ഫാ​സ്റ്റ് ബൗ​ളറെയാ​കും പാ​ക്കി​സ്ഥാ​ന്‍ ആ​യു​ധ​മാ​ക്കു​ക. 38ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നാ​യി 50 വി​ക്ക​റ്റു​ക​ളാ​ണ് അ​മീ​ര്‍ നേ​ടി​യെ​ടു​ത്ത​ത്.

ക്രി​സ് വോ​ക്‌​സ്

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലും ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ലും ഒ​രു​പോ​ലെ തി​ള​ങ്ങു​ന്ന താ​ര​മാ​ണ് ഇംഗ്ല​ണ്ടി​ന്‍റെ ക്രി​സ് വോ​ക്‌​സ്. ഐ​പി​എ​ല്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍കോല്‍ക്ക​ത്ത​യ്ക്കു​വേ​ണ്ടി മി​ന്നും പ്ര​ക​ട​ന​മാ​ണ് ഈ ​വ​ല​ംരകൈയൻ‍ ഫാ​സ്റ്റ് ബൗ​ള​ര്‍ പു​റ​ത്തെ​ടു​ത്ത​ത്. 62ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 86വി​ക്ക​റ്റു​ക​ളാ​ണ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ബാറ്റിംഗിലും കേമൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.