അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പ്: പ്രീക്വാർട്ടർ ലൈനപ്പായി
അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പ്: പ്രീക്വാർട്ടർ ലൈനപ്പായി
Sunday, May 28, 2017 11:01 AM IST
സി​യൂ​ള്‍: അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ പ്രീ​ക്വാ​ര്‍ട്ട​ര്‍ ലൈ​ന​പ്പാ​യി. പ്രീ​ക്വാ​ര്‍ട്ട​ര്‍ മ​ത്സ​ര​ങ്ങ​ള്‍ നാ​ളെ തു​ട​ങ്ങും ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ല്‍ വെ​ന​സ്വേ​ല ജ​പ്പാ​നെ​യും ദ​ക്ഷി​ണ കൊ​റി​യ പോ​ര്‍ച്ചു​ഗ​ലി​നെ​യും നേ​രി​ടും. ഗ്രൂ​പ്പ് എ​യി​ല്‍നി​ന്ന് ഇം​ഗ്ല​ണ്ട്, ദ​ക്ഷി​ണ കൊ​റി​യ ഗ്രൂ​പ്പ് ബി​യി​ല്‍നി​ന്ന് വെ​ന​സ്വേ​ല, മെ​ക്‌​സി​ക്കോ, ജ​ര്‍മ​നി, ഗ്രൂ​പ്പ് സി​യി​ല്‍നി​ന്ന് സാം​ബി​യ, പോ​ര്‍ച്ചു​ഗ​ല്‍, കോ​സ്റ്റാറി​ക്ക ഗ്രൂ​പ്പ് ഡി​യി​ല്‍നി​ന്ന് ഉ​റു​ഗ്വെ, ഇ​റ്റ​ലി, ജ​പ്പാ​ന്‍ ഗ്രൂ​പ്പ് ഇ​യി​ല്‍നി​ന്ന് ഫ്രാ​ന്‍സ്, ന്യൂ​സി​ല​ന്‍ഡ് ഗ്രൂ​പ്പ് എ​ഫി​ല്‍ നി​ന്ന് യു​എ​സ്എ, സെ​ന​ഗ​ല്‍ പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ഫ്രാ​ന്‍സ് 2-0ന് ​ന്യൂ​സി​ല​ന്‍ഡി​നെ​യും ഹോ​ണ്ടു​റാ​സ് ഇ​തേ സ്‌​കോ​റി​ന് വി​യ​റ്റ്‌​നാ​മി​നെ​യും തോ​ല്‍പ്പി​ച്ചു.


ഗ്രൂ​പ്പ് എ​ഫി​ല്‍ സെ​ന​ഗ​ലും ഇ​ക്വ​ഡോ​റും ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​പ്പോ​ള്‍ യു​എ​സ്എ​യും സൗ​ദി അ​റേ​ബ്യ​യും 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.