നെ​യ്മ​ർ ബാ​ഴ്സ വി​ടു​ന്നു‍?
നെ​യ്മ​ർ ബാ​ഴ്സ വി​ടു​ന്നു‍?
Saturday, May 27, 2017 11:31 AM IST
ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് വ​മ്പ​ന്മാ​രാ​യ ബാ​ഴ്സ​ലോ​ണ​യി​ലെ എം​എ​സ്എ​ൻ ത്ര​യം ഇ​ല്ലാ​താ​കു​ന്നു. ബാ​ഴ്സ​യു​ടെ മു​ന്നേ​റ്റ​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ര​ൻ ബ്ര​സീ​ൽ താ​രം നെ​യ്മ​ര്‍ ക്ല​ബ് വി​ടു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക​യ​റി​ച്ച് സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് നെ​യ്മ​ർ ബാ​ഴ്സ വി​ടു​ന്ന​തായ അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യ​ത്. നെ​യ്മ​ർ പോ​യാ​ൽ ബാ​ഴ്സ​യു​ടെ മു​ന്നോ​ട്ടുള്ള കുതിപ്പിനെ ത്തന്നെ അ​തു ബാ​ധി​ക്കു​മെ​ന്നു മെ​സി പ​റ​യു​ന്നു.

നെ​യ്മ​റു​ടെ പി​താ​വാ​ണ് താ​ര​ത്തെ ബാ​ഴ്സ വി​ട്ട് ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലേ​ക്ക് ചേ​ക്കേ​റാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ല​യ​ണ​ല്‍ മെ​സി സൂ​പ്പ​ര്‍ താ​ര​മാ​യി​രി​ക്കു​ന്ന ബാ​ഴ്‌​സ​യി​ല്‍ തു​ട​രു​ന്ന​ിടത്തോ​ളം കാ​ലം ഭാ​വി ശു​ഭ​ക​ര​മാ​യി​രി​ക്കി​ല്ലെ​ന്നാ​ണ് പി​താ​വി​ന്‍റെ വാ​ദം. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ലേ​ക്കു ചേ​ക്കേ​റു​മെ​ന്ന സൂ​ച​ന​യാ​ണ് നെ​യ്മ​റു​ടെ പി​താ​വ് ന​ൽ​കു​ന്ന​ത്.

ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ യോ​ഗ്യ​ത നേ​ടി​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് നെ​യ്മ​റി​ന് വേ​ണ്ടി വ​മ്പ​ന്‍ തു​ക മു​ട​ക്കാ​നും ത​യാ​റാ​യേ​ക്കും. ലോ​ക റി​ക്കാ​ർ​ഡ് തു​ക​യാ​ണ് നെ​യ്മ​ർ​ക്ക് മു​ന്നി​ൽ​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. യൂ​റോ​പ്പ ലീ​ഗി​ല്‍ ചാന്പ്യ​ന്മാരാ​യ​തോ​ടെ ചാ​ന്പ്യ​ന്‍സ് ലീ​ഗ് യോ​ഗ്യ​ത ല​ഭി​ച്ച യു​ണൈ​റ്റ​ഡി​ന് സൂ​പ്പ​ര്‍ താ​ര​ങ്ങ​ളെ സ​മീ​പി​ക്കാ​നു​മു​ള്ള അ​വ​സ​രം കൈ​വ​ന്നി​ട്ടു​ണ്ട്. ട്രാ​ന്‍സ്ഫ​ര്‍ വി​പ​ണി​യി​ല്‍ ചാ​ന്പ്യ​ന്‍സ് ലീ​ഗ് യോ​ഗ്യ​ത നി​ര്‍ണാ​യ​ക മാ​ണ്.
ബാ​ഴ്‌​സ​യ്ക്ക് വേ​ണ്ടി 44 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 19 ഗോ​ളു​ക​ളാ​ണ് നെ​യ്മ​ര്‍ ഈ ​സീ​സ​ണി​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്. പ്ലെ​യ​ർ റേ​റ്റിം​ഗിം​ഗി​ൽ ഈ ​സീ​സ​ണി​ൽ മെ​സി​യു​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ൾ നെ​യ്മ​ർ​ക്കു പി​ന്നി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.