സു​ദി​ര്‍മാ​ന്‍ ക​പ്പ്: ഇ​ന്ത്യ പു​റ​ത്ത്
Friday, May 26, 2017 11:27 AM IST
ഗോ​ള്‍ഡ് കോ​സ്റ്റ് (ഓ​സ്‌​ട്രേ​ലി​യ): സു​ദി​ര്‍മാ​ന്‍ ക​പ്പ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍നി​ന്ന് ഇ​ന്ത്യ പു​റ​ത്ത്. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ചൈ​ന​യോ​ട് 3-0ന് ​തോ​റ്റാ​ണ് ഇ​ന്ത്യ പു​റ​ത്താ​യ​ത്.
മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ സ​ത്വി​ക്‌​സാ​യ്‌​രാ​ജ് റ​ങ്കി റെ​ഡ്ഡി-​അ​ശ്വി​നി പൊ​ന്ന​പ്പ, പു​രു​ഷ സിം​ഗി​ള്‍സി​ല്‍ കി​ഡം​ബി ശ്രീ​കാ​ന്ത്, പു​രു​ഷ ഡ​ബി​ള്‍സി​ല്‍ സ​ത്വി​ക്‌​സാ​യ്‌​രാ​ജ് റ​ങ്കി റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി എ​ന്നി​വ​ര്‍ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ല്‍ തോ​റ്റ​തോ​ടെ ചൈ​ന​യ്ക്കു 3-0ന്‍റെ ​ലീ​ഡും സെ​മി​യും ഉ​റ​പ്പി​ച്ചു. ഇ​തോ​ടെ ഹെ ​ബി​ന്‍ജി​യോ​യ്‌​ക്കെ​തി​രേ​യു​ള്ള പി.​വി. സി​ന്ധു​വി​ന്‍റെ സിം​ഗി​ള്‍സ് മ​ത്സ​ര​വും വ​നി​ത ഡ​ബി​ള്‍സി​ല്‍ ബോ ​യി​സി​ന്‍-​ടാം​ഗ് ജി​ന്‍ഹ്വ​ക്കെ​തി​രേ​യു​ള്ള അ​ശ്വി​നി പൊ​ന്ന​പ്പ-​സി​കി റെ​ഡ്ഡി മ​ത്സ​ര​വും ഒ​ഴി​വാ​ക്കി.

മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ റ​ങ്കി​റെ​ഡ്ഡി-​അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യം ലു ​കി-​ഹു​വാം​ഗ് യാ​ക്വി​യോം​ഗ് സ​ഖ്യ​ത്തോ​ട് 16-21, 21-13, 21-16നു ​തോ​റ്റു. ആ​ദ്യ ഗെ​യി​മി​ല്‍ റ​ങ്കി​റെ​ഡ്ഡി​യു​ടെ ത​ക​പ്പ​ന്‍ സ്മാ​ഷു​ക​ളു​ടെ​യും അ​ശ്വി​നി​യു​ടെ പ​രി​യ​ച​യ​സ​മ്പ​ത്തും ചേ​ര്‍ന്ന​പ്പോ​ള്‍ ഗെ​യിം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍ അ​ടു​ത്ത ര​ണ്ടു ഗെ​യി​മു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ സ​ഖ്യ​ത്തെ ചൈ​നീ​സ് സ​ഖ്യം അ​നാ​യാ​സം കീ​ഴ​ട​ക്കി.


പു​രു​ഷ സിം​ഗി​ള്‍സി​ല്‍ ശ്രീ​കാ​ന്തി​നെ ചെ​ന്‍ ലോം​ഗ് 21-16, 21-17ന് ​കീ​ഴ​ട​ക്കി. മി​ക​ച്ച സ്മാ​ഷും നെ​റ്റി​നു ചേ​ര്‍ന്നു​ള്ള പ്ര​ക​ട​നം കൊ​ണ്ടു ശ്രീ​കാ​ന്ത് മി​ക​ച്ചു​നി​ന്നു. എ​ന്നാ​ല്‍ ചൈ​നീ​സ് താ​രം ശ്രീ​കാ​ന്തി​നെ ക​ട​ത്തി​വെ​ട്ടു​ന്ന പ്ര​ക​ട​നം ന​ട​ത്തി. പു​രു​ഷ ഡ​ബി​ള്‍സി​ല്‍ പ​രി​ച​യ​സ​മ്പ​ത്ത് കു​റ​ഞ്ഞ റ​ങ്കി റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യ​ത്തെ ഫൂ ​ഹ​യ്‌​ഫെം​ഗ്-​ഹാം​ഗ് നാ​ന്‍ സ​ഖ്യം 21-9, 21-11 ത​ക​ര്‍ത്തു. സു​ദി​ര്‍മാ​ന്‍ ക​പ്പി​ല്‍ ആ​റു വ​ര്‍ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ ക്വാ​ര്‍ട്ട​റി​ലെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.