അണ്ടർ 20 ലോകകപ്പ്: ഫ്രാ​ന്‍സി​നു യോ​ഗ്യ​ത
Thursday, May 25, 2017 11:32 AM IST
സി​യൂ​ള്‍: അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഫ്രാ​ന്‍സ് പ്രീ​ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ച്ചു. ഗ്രൂ​പ്പ് ഇ​യി​ല്‍ ഫ്രാ​ന്‍സ് എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​നു വി​യ​റ്റ്‌​നാ​മി​നെ ത​ക​ര്‍ത്തു. ജീ​ന്‍ കെ​വി​ന്‍ അ​ഗ​സ്റ്റി​ന്‍റെ ഇ​ര​ട്ട ഗോ​ളി​നൊ​പ്പം (22,45), മാ​ര്‍ക​സ് തു​റാം (18), ഡെ​നി​സ് വി​ല്‍ പൊ​ഹ (52) എ​ന്നി​വ​രും ഫ്രാ​ന്‍സി​നാ​യി ഗോ​ള്‍ നേ​ടി. ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍ഡ് 3-1ന് ​ഹോ​ണ്ടു​റാ​സി​നെ തോ​ല്‍പ്പി​ച്ചു.

ജ​യ​ത്തോ​ടെ ന്യൂ​സി​ല​ന്‍ഡ് പ്രീ​ക്വാ​ര്‍ട്ട​ര്‍ പ്ര​തീ​ക്ഷ​ക​ള്‍ നി​ല​നി​ര്‍ത്തി. മെ​യ​ര്‍ ബെ​വ​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് ന്യൂ​സി​ല​ന്‍ഡി​നു മി​ക​ച്ച ജ​യം ന​ല്‍കി​യ​ത്. ഇ​തി​ല്‍ ക​ളി തു​ട​ങ്ങി 45 സെ​ക്ക​ന്‍ഡി​ൽ നേ​ടിയ ഗോ​ളു​മുണ്ടാ​യി​രു​ന്നു. ബെ​വ​ന്‍റെ ര​ണ്ടാം ഗോ​ള്‍ 56-ാം മി​നി​റ്റി​ലാ​യി​രു​ന്നു.

ഹ​ണ്ട​ര്‍ അ​ഷ്‌​മോ​വ​ര്‍ത്ത് (23) ന്യൂ​സി​ല​ന്‍ഡി​നാ​യി ഗോ​ള്‍ നേ​ടി. ഹോ​ണ്ടൂ​റാ​സി​നാ​യി ഹൊ​ര്‍ഗെ അ​ല്‍വാ​ര​സ് (50) ഒ​രു ഗോ​ള്‍ മ​ട​ക്കി. ഗ്രൂ​പ്പ് എ​ഫി​ല്‍ യു​എ​സ്എ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു സെ​ന​ഗ​ലി​നെ തോ​ല്‍പ്പി​ച്ചു. ജോ​ഷ് സ​ര്‍ജ​ന്‍റാ​ണ് (34) ഗോ​ള്‍ നേ​ടി​യ​ത്. സൗ​ദി അ​റേ​ബ്യ 2-1 ഇ​ക്വ​ഡോ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ബ്ദു​ള്‍റ​ഹ്മാ​ന്‍ അ​ല്‍ യാ​മി​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് (7,84) സൗ​ദി​ക്കു വി​ജ​യ​മൊ​രു​ക്കി​യ​ത്. ഇ​ക്വ​ഡോ​റി​നാ​യി ജോ​ര്‍ജി സി​സീ​ദോ (89) ഒ​രു ഗോ​ള്‍ തി​രി​ച്ച​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.