കോട്ടയം, തിരുവനന്തപുരം ചാന്പ്യന്മാർ
Sunday, May 21, 2017 11:17 AM IST
മാ​ന്നാ​നം: 34-ാമ​ത് സം​സ്ഥാ​ന യൂ​ത്ത് ബാ​സ്ക​റ്റ്ബോ​ൾ പെ​ൺ​കു​ട്ടി​ക​ളു​ടെ കി​രീ​ടം തി​രു​വ​ന​ന്ത​പു​ര​ത്തി​നും ആൺകുട്ടികളുടെ കിരീടം കോട്ടയത്തിനും. ഫൈ​ന​ലി​ൽ തി​രു​വ​ന​ന്ത​പു​രം 90-84ന് ​തൃ​ശൂ​രി​നെ ത​ക​ർ​ത്തു. ഇ​ട​വേ​ള​യ്ക്കു പി​രി​യു​ന്പോ​ൾ തി​രു​വ​ന​ന്ത​പു​രം 31-46ന് ​പി​ന്നി​ലാ​യി​രു​ന്നു. 37 പോ​യി​ന്‍റു​മാ​യി ശ്രീ​ക​ല​യു​ടെ മി​ന്നു​ന്ന പ്ര​ക​ട​ന​വും ചേ​ർ​ന്ന​തോ​ടെ തി​രു​വ​ന​ന്ത​പു​രം ജ​യ​ത്തി​ലേ​ക്കു കു​തി​ച്ചു. ശ്രീ​ക​ല​യ്ക്ക് അ​മീ​ഷ ജോ​സ് (17 പോ​യി​ന്‍റ്), ജി​ജി എ​സ്. (11 പോ​യി​ന്‍റ്) എ​ന്നി​വ​രി​ൽ നി​ന്ന് മി​ക​ച്ച പി​ന്തു​ണ​യും ല​ഭി​ച്ചു. തൃ​ശൂ​രി​നാ​യി അ​പ​ർ​ണ സ​ദാ​ശി​വ​ൻ (24 പോ​യി​ന്‍റ്) ടോ​പ് സ്കോ​റ​റാ​യി. പെ​ൺ​കു​ട്ടി​ക​ളി​ൽ മൂ​ന്നാം സ്ഥാ​നം കോ​ട്ട​യ​വും ആ​ൺ​കു​ട്ടി​ക​ളി​ൽ ആ​ല​പ്പു​ഴ​യും സ്വ​ന്ത​മാ​ക്കി. കോ​ട്ട​യം 41-20ന് ​ക​ണ്ണൂ​രി​നെ​യും ആ​ല​പ്പു​ഴ 61-46ന് ​തൃ​ശൂ​രി​നെ​യും തോ​ൽ​പ്പി​ച്ചു. ട്രോ​ഫി​ക​ൾ ജോ​സ് കെ. ​മാ​ണി എം​പി. വി​ത​ര​ണം ചെ​യ്തു. ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം കി​രീ​ടം നി​ല​നി​ര്‍ത്തി. ഫൈ​ന​ലി​ല്‍ കോ​ട്ട​യ​ത്തെ ആ​ണ്‍കു​ട്ടി​ക​ള്‍ 69-42ന് ​ഇ​ടു​ക്കി​യെ തോ​ല്‍പ്പി​ച്ചു. ജെ​റോം പ്രി​ന്‍സ് 23 പോ​യി​ന്‍റു​മാ​യി ടോ​പ് സ്‌​കോ​റ​റാ​യി. ഡേ​വി​ഡ് സി.​വി., ഡി​യോ​യ് എ​ന്നി​വ​ര്‍ 12 പോ​യി​ന്‍റ് വീ​തം സ്‌​കോ​ര്‍ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.