ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ന് ബ​ഗാ​ന്‍- ബം​ഗ​ളൂ​രു പോ​ര്
ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ന് ബ​ഗാ​ന്‍- ബം​ഗ​ളൂ​രു പോ​ര്
Saturday, May 20, 2017 11:30 AM IST
കട്ടക്ക്: ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ലെ ക്ല​ബ്ബു​ക​ളു​ടെ പോ​രാ​ട്ട​മാ​യ ഫെ​ഡ​റേ​ഷ​ന്‍ ക​പ്പി​ന്‍റെ ക​ലാ​ശ​പ്പോ​രാ​ട്ടം ഇ​ന്നു ന​ട​ക്കും. ബം​ഗ​ളൂ​രു എ​ഫ്‌​സി​യും മോ​ഹ​ന്‍ബ​ഗാ​നു​മാ​ണ് നേ​ര്‍ക്കു​നേ​ര്‍. മ​ത്സ​രം ഇ​ന്നു രാ​ത്രി ഏ​ഴി​നാ​ണ്. ഐ​ലീ​ഗി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യി ഏ​വ​രു​ടെ പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യ വ​ട​ക്കു​കി​ഴ​ക്ക​ന്‍ ടീം ​ഐ​സോ​ളി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബം​ഗ​ളൂ​രു എ​ഫ്‌​സി ക​ട്ട​ക്കി​ല്‍ ന​ട​ക്കു​ന്ന പോ​രാ​ട്ട​ത്തി​ന് അ​ര്‍ഹ​ത നേ​ടി​യ​ത്. പ​ര​മ്പ​രാ​ഗ​ത വൈ​രി​ക​ളാ​യ ഈ​സ്റ്റ്ബം​ഗാ​ളി​നെ കെ​ട്ടു​കെ​ട്ടി​ച്ച് മോ​ഹ​ന്‍ബ​ഗാ​നും അ​ന്തി​മ പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​രാ​യി.

ശി​വാ​ജി​യ​ന്‍സി​നെ 4-0നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വ​ര​വ​റി​യി​ച്ച ബ​ഗാ​ന്‍ പി​ന്നീ​ട് ഷി​ല്ലോ​ഗം ല​ജോം​ഗി 3-2നു ​തോ​ല്‍പ്പി​ച്ചു. അ​തേ​സ​മ​യം, ബം​ഗ​ളൂ​രു എ​ഫ്‌​സി​യോട് സമനില വഴങ്ങി.


ബം​ഗ​ളൂ​രു എ​ഫ്‌​സി​യാ​ക​ട്ടെ, വ​ള​രെ മോ​ശം പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് സെ​മി​യി​ലെ​ത്തി​യ​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ഷി​ല്ലോം​ഗ് ല​ജോം​ഗി​നോ​ട് 3-2നു ​ര​ക്ഷ​പ്പെ​ട്ട ബം​ഗ​ളൂ​രു ശി​വാ​ജി​യ​ന്‍സി​നോ​ടു തോ​റ്റു. എ​ന്നാ​ല്‍, സെ​മി​യി​ല്‍ ഐ​സോ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഐ​ലീ​ഗ് ചാ​മ്പ്യ​ന്മാ​ര്‍ക്ക് ആ​ശ്വാ​സ​മാ​യി. മ​ല​യാ​ളി താ​രം സി.​കെ. വി​നീ​ത് ബം​ഗ​ളൂ​രു എ​ഫ്‌​സി നി​ര​യി​ലു​ണ്ടാ​കും. അ​തേ​സ​മ​യം പ​രി​ക്കേ​റ്റ സു​നി​ല്‍ ഛേത്രി ​ഇ​ന്നു ക​ളി​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.