അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ്: യൂ​റോ​പ്പ് ലൈ​ന​പ്പാ​യി
അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ്:  യൂ​റോ​പ്പ് ലൈ​ന​പ്പാ​യി
Saturday, May 20, 2017 11:30 AM IST
സ​ഗ്രെ​ബ്(​ക്രൊ​യേ​ഷ്യ): ഈ ​വ​ര്‍ഷം ഒ​ക്ടോ​ബ​റി​ല്‍ ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള യൂ​റോ​പ്യ​ന്‍ ടീ​മു​ക​ളാ​യി. അ​ണ്ട​ര്‍ 17 യൂ​റോ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ സെ​മി​യി​ലെ​ത്തി​യ നാ​ലു സ്ഥാ​ന​ക്കാ​രും അ​ഞ്ചാ​മ​തെ​ത്തി​യ ടീമുമാണു ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടി​യ​ത്. സ്‌​പെ​യി​ന്‍, ഇം​ഗ്ല​ണ്ട്, ജ​ര്‍മ​നി, തു​ര്‍ക്കി, ഫ്രാ​ന്‍സ് എ​ന്നീ ടീ​മു​ക​ളാ​ണ് യൂ​റോ​പ്പി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ത്തു​ന്ന​ത്. ഇ​ന്ന​ലെ അ​വ​സാ​നി​ച്ച യൂ​റോ അ​ണ്ട​ര്‍ 17 ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്‌​പെ​യി​ന്‍ ചാ​മ്പ്യ​ന്മാ​രാ​യി. പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ലാ​യി​രു​ന്നു സ്‌​പെ​യി​നി​ന്‍റെ വി​ജ​യം. അ​ഞ്ചാം സ്ഥാ​ന​ക്കാ​ര്‍ക്കു വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ഹം​ഗ​റി​യെ 1-0നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫ്രാ​ന്‍സ് യോ​ഗ്യ​ത നേ​ടി​യ​ത്. ഏ​ഷ്യ, ഓ​ഷ്യാ​നി​യ, കോ​ണ്‍കാ​കാ​ഫ്, ലാ​റ്റി​ന​മേ​രി​ക്ക തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍നി​ന്നു​ള്ള ടീ​മു​ക​ള്‍ നേ​ര​ത്തെ യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ഇ​നി ആ​ഫ്രി​ക്ക​ന്‍ മേ​ഖ​ല​യി​ല്‍നി​ന്ന് ആ​രൊ​ക്കെ എ​ന്ന​റി​ഞ്ഞാ​ല്‍ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ല്‍സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് ആ​രൊ​ക്കെ എ​ന്ന​റി​യാം. മേ​യ് 28നാ​ണ് ആ​ഫ്രി​ക്ക​ന്‍ മേ​ഖ​ലാ ക​ലാ​ശ​പ്പോ​രാ​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.