അ​ര്‍ജ​ന്‍റീ​ന തോ​ല്‍വി​യോ​ടെ തു​ട​ങ്ങി
Saturday, May 20, 2017 11:30 AM IST
സി​യൂ​ള്‍: ഫി​ഫ അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പി​ല്‍ ആ​റു ത​വ​ണ ചാ​മ്പ്യ​ന്‍മാ​രാ​യ അ​ര്‍ജ​ന്‍റീ​ന തോ​ല്‍വി​യോ​ടെ തു​ട​ങ്ങി. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഗ്രൂ​പ്പ് എ​യി​ല്‍ അ​ര്‍ജ​ന്‍റീ​ന​യെ 3-0ന് ​ഇം​ഗ്ല​ണ്ട് ത​ക​ര്‍ത്തു. 1997നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇം​ഗ്ല​ണ്ട് അ​ര്‍ജ​ന്‍റീ​ന​യെ തോ​ല്പി​ക്കു​ന്ന​ത്. ര​ണ്ടാം പ​കു​തി​യി​ല്‍ 10 പേ​രു​മാ​യാ​ണ് അ​ര്‍ജ​ന്‍റീ​ന ക​ളി​ച്ച​ത്. അ​ര്‍ജ​ന്‍റീ​ന​യു​ടെ ലൗ​താ​രോ മാ​ര്‍ട്ടി​നെ​സി​നെ റെ​ഡ് കാ​ര്‍ഡ് ന​ല്കാ​ന്‍ റ​ഫ​റി വീ​ഡി​യോ റി​വ്യു സ​ഹാ​യം തേ​ടി. ഫി​ഫ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ര​ണ്ടാം ത​വ​ണ​യാ​ണ് റി​വ്യു സം​വി​ധാ​നം മ​ത്സ​ര​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ഈ ​മ​ത്സ​ര​ത്തി​നു മു​മ്പ് 17 ക​ളി​യി​ല്‍ ജ​യം നേ​ടാ​ന്‍ ക​ഴി​യാ​തി​രു​ന്ന ഇം​ഗ്ല​ണ്ട് ടൂ​ര്‍ണ​മെ​ന്‍റി​ലെ ഫേ​വ​റി​റ്റു​ക​ളാ​യ അ​ര്‍ജ​ന്‍റീ​ന​യെ തോ​ല്‍പ്പി​ച്ച് വി​ജ​യ​പാ​ത​യി​ലെ​ത്തി. ആ​ദ്യ പ​കു​തി​യി​ല്‍ എ​വ​ര്‍ട്ട​ന്‍റെ ഡൊ​മി​നി​ക് കാ​ള്‍വെ​ര്‍ട്ട്-​ലെ​വി​നി​ലൂ​ടെ ഇം​ഗ്ല​ണ്ട് മു​ന്നി​ലെ​ത്തി. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ന്യൂ​കാ​സി​ല്‍ താ​രം ആ​ഡം ആം​സ്‌​ട്രോം​ഗ് ലീ​ഡ് ഉ​യ​ര്‍ത്തി. ഇ​തോ​ടെ അ​ര്‍ജ​ന്‍റീ​ന​യ്‌​ക്കെ​തി​രേ​യു​ള്ള മോ​ശം റി​ക്കാ​ര്‍ഡ് തി​രു​ത്തു​മെ​ന്ന് ഉ​റ​പ്പാ​യി. ഇ​ഞ്ചു​റി ടൈ​മി​ല്‍ ചെ​ല്‍സി​യു​ടെ ഡൊ​മി​നി​ക് സോ​ള​ങ്കി പെ​നാ​ല്‍റ്റി വ​ല​യി​ലാ​ക്കി ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യം 3-0 ആ​ക്കി. ക​ളി തീ​രാ​ന്‍ 15 മി​നി​റ്റു​ള്ള​പ്പോ​ഴാ​ണ് റ​ഫ​റി അ​ര്‍ജ​ന്‍റീ​നയുടെ പകരക്കാരൻ മാ​ര്‍ട്ടി​നെ​സി​ന് റിവ്യൂ വഴി ചു​വ​പ്പ് കാ​ര്‍ഡ് ന​ല്‍കിയത്.


ഗ്രൂ​പ്പ് ബി​യി​ല്‍ ക​രു​ത്ത​രാ​യ ജ​ര്‍മ​നി​യെ വെ​ന​സ്വേ​ല മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു തോ​ല്‍പ്പി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ മൂ​ന്നു മി​നി​റ്റി​നി​ടെ വീ​ണ ര​ണ്ടു ഗോ​ളു​ക​ളാ​ണ് ജ​ര്‍മ​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 51-ാം മി​നി​റ്റി​ല്‍ റൊ​ണാ​ള്‍ഡ് പെ​ന​യു​ടെ വ​ക ആ​ദ്യ ഗോ​ളെ​ത്തി. ഇ​താ​​യി​രു​ന്നു ടൂ​ര്‍ണ​മെ​ന്‍റി​ലെ ആ​ദ്യ ഗോ​ളും.

അ​ധി​കം വൈ​കാ​തെ സെ​ര്‍ജി​യോ കോ​ര്‍ഡോ​വ ര​ണ്ടാം ഗോ​ളും നേ​ടി. ഗ്രൂ​പ്പ് ബി​യി​ല്‍ ത​ന്നെ മെ​ക്‌​സി​ക്കോ ഇ​ഞ്ചു​റി ടൈ​മി​ല്‍ നേ​ടി​യ ഗോ​ളി​ലൂ​ടെ വ​നൗ​തു​വി​നെ 3-2ന് ​തോ​ല്‍പ്പി​ച്ചു. ആ​ദ്യ 25 മി​നി​റ്റി​ല്‍ ര​ണ്ടു ഗോ​ള്‍ നേ​ടി​യ​ശേ​ഷം മെ​ക്‌​സി​ക്കോ​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് വ​നൗ​തു ര​ണ്ടാം പ​കു​തി​യി​ല്‍ ര​ണ്ടു ഗോ​ള്‍ മ​ട​ക്കി. അ​വ​സാ​നം ഇ​ഞ്ചു​റി ടൈ​മി​ന്‍റെ നാ​ലാം മി​നി​റ്റി​ല്‍ മെ​ക്‌​സി​ക്കോ​യ്ക്കു വി​ജ​യ ഗോ​ള്‍ ക​ണ്ടെ​ത്താ​നാ​യി. ഗ്രൂ​പ്പ് എ​യി​ല്‍ ആ​തി​ഥേ​യ​രാ​യ ദ​ക്ഷി​ണ കൊ​റി​യ 3-0ന് ​ഗ്വി​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.