സാ​നി​യ, ബൊ​പ്പ​ണ്ണ സ​ഖ്യം പു​റ​ത്ത്, ന​ദാ​ലും
സാ​നി​യ, ബൊ​പ്പ​ണ്ണ സ​ഖ്യം പു​റ​ത്ത്, ന​ദാ​ലും
Saturday, May 20, 2017 11:30 AM IST
റോം: ​ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​ത​ക​ളു​ടെ ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ സാ​നി​യ മി​ര്‍സ - ക​സാ​ക്കി​സ്ഥാ​ന്‍റെ യാ​രോ​സ്ലാ​വ സ​ഖ്യം പു​റ​ത്ത്. സെ​മി​യി​ല്‍ സാ​നി​യ​യു​ടെ മു​ന്‍ കൂ​ട്ടു​കാ​രി മാ​ര്‍ട്ടി​ന ഹിം​ഗി​സ് - യും​ഗ് ജാ​ന്‍ ചാ​ന്‍ സ​ഖ്യ​മാ​ണ് സാ​നി​യ സ​ഖ്യ​ത്തെ തോ​ല്പി​ച്ച​ത്. സ്‌​കോ​ര്‍: 3-6, 6-7. മൂ​ന്നാം സീ​ഡാ​യ സാ​നി​യ സ​ഖ്യം ക്വാ​ര്‍ട്ട​റി​ല്‍ ഇ​റ്റ​ലി​യു​ടെ മാ​ര്‍ട്ടി​ന ട്ര​വി​സാ​ന്‍ - സാ​റ എ​റാ​നി സ​ഖ്യ​ത്തെ 6-4, 6-1 എ​ന്ന സ്‌​കോ​റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​മി​യി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം പു​രു​ഷ ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ -ഉ​റു​ഗ്വെ​യു​ടെ പാ​ബ്ലോ കു​വാ​സ് സ​ഖ്യം ക്വാ​ര്‍ട്ട​റി​ല്‍ പു​റ​ത്താ​യി. പി​യ​റി ഹ്യൂ​ഗ്‌​സ് - നി​ക്കോ​ളാ​സ് മ​ഹൂ​ത് സ​ഖ്യ​ത്തോ​ടാ​ണ് ബൊ​പ്പ​ണ്ണ സ​ഖ്യം തോ​റ്റ​ത്. സ്‌​കോ​ര്‍: 6-7, 7-6, 10-12.


പു​രു​ഷ വി​ഭാ​ഗം സിം​ഗി​ള്‍സി​ല്‍ മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം സ്‌​പെ​യ്‌​നി​ന്‍റെ റാ​ഫേ​ല്‍ ന​ദാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി തോ​ല്‍വി വ​ഴ​ങ്ങി. ഓ​സ്ട്രി​യ​യു​ടെ ഡോ​മി​നി​ക് തീം ​ആ​ണ് ന​ദാ​ലി​നെ അ​ട്ടി​മ​റി​ച്ച​ത്. സ്‌​കോ​ര്‍: 4-6, 3-6. ഈ ​വ​ര്‍ഷം ന​ദാ​ലി​ന്‍റെ ആ​ദ്യ ക​ളി​മ​ണ്‍കോ​ര്‍ട്ട് പ​രാ​ജ​യ​മാ​ണി​ത്. ര​ണ്ടു ഫൈ​ന​ലു​ക​ളി​ലും തീ​മി​നെ​യാ​ണ് ന​ദാ​ല്‍ ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.