ഐപിഎൽ ഫൈനൽ: മഹാരാഷ്‌ട്ര ഡെർബി
ഐപിഎൽ ഫൈനൽ: മഹാരാഷ്‌ട്ര ഡെർബി
Friday, May 19, 2017 11:25 AM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് 10-ാം സീസണിൽ മുംബൈ ഇന്ത്യൻസ് - പൂന സൂപ്പർ ജയന്‍റ് കലാശപ്പോരാട്ടം. ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ല്‍ കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ മും​ബൈ ഇ​ന്ത്യ​ന്‍സ് ആറു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് മുംബൈ ഞായറാഴ്ചത്തെ ഫൈനലിനു യോഗ്യത നേടിയത്. സ്കോർ: കോൽക്കത്ത- 18.5 ഓവറിൽ 107നു പുറത്ത്. മുംബൈ 14.3 ഓവറിൽ 111.

നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ക​ര​ണ്‍ ശ​ര്‍മ​യും മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ​യു​മാ​ണ് കോ​ല്‍ക്ക​ത്ത​യെ ത​ക​ര്‍ത്ത​ത്. മി​ച്ച​ല്‍ ജോ​ണ്‍സ​ണ്‍ ര​ണ്ടു വി​ക്ക​റ്റും നേ​ടി. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് (31), ഇ​ഷാ​ങ്ക് ജാ​ഗി (28) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ കോ​ല്‍ക്ക​ത്ത ചെ​റി​യ സ്‌​കോ​റി​ലേ​ക്ക് ഒ​തു​ങ്ങേ​ണ്ടി​വ​ന്നേ​നെ. ആ​റാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ ഇ​രു​വ​രും 56 റ​ണ്‍സാ​ണ് എ​ടു​ത്ത​ത്.

ടോ​സ് നേ​ടി​യ മും​ബൈ നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ കോ​ല്‍ക്ക​ത്ത​യെ ബാ​റ്റിം​ഗി​നു വി​ട്ടു. പ​തു​ക്കെ തു​ട​ങ്ങി​യ കോ​ല്‍ക്ക​ത്ത​യ്ക്ക് ര​ണ്ടാം ഓ​വ​റി​ല്‍ വെ​ടി​ക്കെ​ട്ട് ബാ​റ്റ്‌​സ്മാ​ന്‍ ക്രി​സ് ലി​ന്നിനെ (4) നഷ്ടമായി ബും​റയ്ക്കു വിക്കറ്റ് കീ​റോ​ണ്‍ പൊ​ളാ​ര്‍ഡി​നാ​യി​രു​ന്നു ക്യാ​ച്ച്. സു​നി​ല്‍ ന​രേ​നൊ​പ്പം നാ​യ​ക​ന്‍ ഗൗ​തം ഗം​ഭീ​ര്‍ ചേ​ര്‍ന്ന​പ്പോ​ള്‍ കോ​ല്‍ക്ക​ത്ത തി​രി​ച്ചു​വ​രു​മെ​ന്നു തോ​ന്നി. എ​ന്നാ​ല്‍ ഈ ​കൂ​ട്ടു​കെ​ട്ടി​ന്‍റെ ആ​യു​സ് 19 റ​ണ്‍സ് വ​രെ​യേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ന​രേ​നെ (10) സ്റ്റം​പ് ചെ​യ്തു. ക​ര​ണ്‍ ശ​ര്‍മ​യ്ക്കാ​യി​രു​ന്നു വി​ക്ക​റ്റ്. വൈ​കാ​തെ റോ​ബി​ന്‍ ഉ​ത്ത​പ്പ​യെ (1) ബും​റ വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​രു​ക്കി. കോ​ല്‍ക്ക​ത്ത സ്‌​കോ​ര്‍ 31ലെ​ത്തി​യ​പ്പോ​ള്‍ തു​ട​ര്‍ച്ച​യാ​യ ഗം​ഭീ​റി​ന്‍റെ​യും (12), കോ​ളി​ന്‍ ഡി ​ഗ്രാ​ന്‍ഡ്‌​ഹോ​മി​ന്‍റെ​യും (0)വി​ക്ക​റ്റു​ക​ള്‍ ക​ര​ണ്‍ സ്വ​ന്ത​മാ​ക്കി.ജാ​ഗി​യും സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും ചേ​ര്‍ന്ന് കോ​ല്‍ക്ക​ത്ത​യെ നാ​ണ​ക്കേ​ടി​ലേ​ക്കു വീ​ഴാ​തെ സ്‌​കോ​റിം​ഗി​നു ജീ​വ​ന്‍ വ​യ്്പി​ച്ചു. ഇ​രു​വ​രും മി​ക​ച്ച ഷോ​ട്ടു​ക​ളി​ലൂ​ടെ ആ​വേ​ശം പ​ക​ര്‍ന്നു. അ​പ​ക​ട​ക​ര​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​യി​രു​ന്ന കൂ​ട്ടു​കെ​ട്ട് ക​ര​ണ്‍ പൊ​ളി​ച്ചു.


ജാ​ഗി (28) മി​ച്ച​ല്‍ ജോ​ണ്‍സ​നു ക്യാ​ച്ച് ന​ല്‍കി. 31 റ​ണ്‍സു​മാ​യി സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും പു​റ​ത്താ​യ​തോ​ടെ കോ​ല്‍ക്ക​ത്ത​യു​ടെ പോ​രാ​ട്ടം തീ​ര്‍ന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് തുടക്കത്തിൽ സിമൺസിനെയും (3) പാർഥിവിനെയും (14) റായുഡുവിനെയും (6) നഷ്ടപ്പെട്ടെങ്കിലും രോഹിത് ശർമയും (26) കൃണാൽ പാണ്ഡ്യയും (45*) ചേർന്ന് ലക്ഷ്യത്തിലേക്കു നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.