ഷറപ്പോവ സെമിയിൽ
ഷറപ്പോവ സെമിയിൽ
Saturday, April 29, 2017 11:28 AM IST
സ്റ്റുട്ട്ഗ​ാര്‍ട്ട്; സ്റ്റുട്ട്ഗാ​ര്‍ട്ട് ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ക്വാ​ര്‍ട്ട​റിൽ എ​സ്റ്റോ​ണി​യ​യു​ടെ അ​ന​റ്റ് കൊ​ന്‍റ​വെ​യ്റ്റി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ല്‍ ത​ക​ര്‍ത്ത് ടെ​ന്നീ​സി​ലെ റ​ഷ്യ​ന്‍ വ​സ​ന്തം മരിയ ഷറപ്പോവ സെ​മി​യി​ൽ. സ്‌​കോ​ര്‍: 6-3, 6-4. വൈ​ല്‍ഡ്കാ​ര്‍ഡ് എ​ന്‍ട്രി​യി​ലൂ​ടെ ടൂ​ര്‍ണ​മെ​ന്‍റി​നെ​ത്തി​യ ഷ​റ​പ്പോ​വ ഇ​റ്റ​ലി​യു​ടെ റോ​ബ​ര്‍ട്ടാ വി​ന്‍സി​യെ ത​ക​ര്‍ത്തെ​റി​ഞ്ഞാ​ണ് തി​രി​ച്ചു​വ​ര​വ് ഗം​ഭീ​ര​മാ​ക്കി​യ​ത്. ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച നി​മി​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​തെ​ന്നും വി​മ​ര്‍ശ​കർക്കു​ള്ള മ​റു​പ​ടി ത​ന്‍റെ പ്ര​ക​ട​നം മാ​ത്ര​മാ​ണെ​ന്നും ഷ​റ​പ്പോ​വ പ​റ​ഞ്ഞു. ഇ​നി​യു​മേ​റെ മു​ന്നോ​ട്ട് പോ​കാ​നു​ണ്ടെ​ന്നും ഷ​റ​പ്പോ​വ മ​ത്സ​ര ശേ​ഷം വ്യ​ക്ത​മാ​ക്കി. സെ​മി​യി​ല്‍ ഫ്രാ​ന്‍സി​ന്‍റെ ക്രി​സ്റ്റീ​ന മാ​ല്‍ദെ​നോ​വി​ക് ആ​ണ് ഷ​റ​പ്പോ​വ​യു​ടെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.