കോൽക്കത്ത ജയിച്ചു
കോൽക്കത്ത ജയിച്ചു
Wednesday, April 26, 2017 11:54 AM IST
പൂ​ന: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ പൂ​ന സൂ​പ്പ​ര്‍ജ​യന്‍റിനെതിരേ കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നു ജയം‍. ആ​ദ്യം ബാ​റ്റ് ചെ​യ്ത പൂ​ന 20 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റി​ന് 182 റ​ണ്‍സ് നേ​ടി. മറുപടി ബാറ്റിംഗിനിറങ്ങിയ കോൽക്കത്ത മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
പൂനയ്ക്കു വേണ്ടി ഓ​പ്പ​ണ​ര്‍മാ​രാ​യ അ​ജി​ങ്ക്യ ര​ഹാ​നെ (41 പ​ന്തി​ല്‍ 46), രാ​ഹു​ല്‍ ത്രി​പാ​ഠി (23 പ​ന്തി​ല്‍ 38) എ​ന്നി​വ​ര്‍ക്കൊ​പ്പം നാ​യ​ക​ന്‍ സ്റ്റീ​വ​ന്‍ സ്മി​ത്ത് (37 പ​ന്തി​ല്‍ 51 നോ​ട്ടൗ​ട്ട്), മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി (11 പ​ന്തി​ല്‍ 23), ഡാ​നി​യ​ല്‍ ക്രി​സ്റ്റി​ന്‍ (6 പ​ന്തി​ല്‍ 16) എ​ന്നി​വ​ർ തിളങ്ങി.

കോ​ല്‍ക്ക​ത്ത​യ്ക്കു​വേ​ണ്ടി കു​ല്‍ദീ​പ് യാ​ദ​വ് ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കോ​ല്‍ക്ക​ത്ത റോ​ബി​ന്‍ ഉ​ത്ത​പ്പ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ല്‍ 18.1 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​മാ​ക്കി 184 റ​ണ്‍സ് നേ​ടി. 47 പ​ന്തി​ല്‍ 87 റ​ണ്‍സ് നേ​ടി​യ ഉ​ത്ത​പ്പ​യു​ടെ ത​ക​ര്‍പ്പ​ന്‍ ബാ​റ്റിം​ഗാ​ണ് കോ​ല്‍ക്ക​ത്ത​യ്ക്ക് അ​നാ​യാ​സ ജ​യം ന​ല്‍കി​യ​ത്. ആ​റു സി​ക്‌​സും ഏ​ഴു ഫോ​റു​മാ​ണ് ഉ​ത്ത​പ്പ പ​റ​ത്തി​യ​ത്. നാ​യ​ക​നും ഓ​പ്പ​ണിം​ഗ് ബാ​റ്റ്‌​സ്മാ​നു​മാ​യ ഗൗ​തം ഗം​ഭീ​റി​ല്‍നി​ന്നു (45 പ​ന്തി​ല്‍ 62) മി​ക​ച്ച പി​ന്തു​ണ​യും ഉ​ത്ത​പ്പ​യ്ക്കു ല​ഭി​ച്ചു. ആ​റു ഫോ​റും ഒ​രു സി​ക്‌​സു​മാ​ണ് ഗം​ഭീ​ര്‍ പാ​യി​ച്ച​ത്. അ​നാ​യാ​സ ജ​യ​ത്തി​ലേ​ക്കു നീ​ങ്ങി​യ കോ​ല്‍ക്ക​ത്ത​യ്ക്കു ജ​യ​ത്തി​ന് അ​രു​കി​ല്‍ ഗം​ഭീ​റി​നെ​യും ഉ​ത്ത​പ്പ​യെ​യും ന​ഷ്ട​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.