രോഹിതിനു പിഴ
രോഹിതിനു പിഴ
Tuesday, April 25, 2017 11:53 AM IST
മും​ബൈ: മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്കു പിഴ. മ​ത്സ​ര ഫീ​സി​ന്‍റെ 50 ശ​ത​മാ​നം തു​ക​യാ​ണ് രോ​ഹി​ത് പി​ഴ​യാ​യി ഒ​ടു​ക്കേ​ണ്ട​ത്.പൂ​ന​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന ഓ​വ​റി​ല്‍ വൈ​ഡ് ആ​യ പ​ന്ത് സാ​ധു​വാ​ണെ​ന്ന് അ​ന്പ​യ​ര്‍ വി​ധി​ച്ച​ത് രോ​ഹി​ത് ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണം. മും​ബൈ​ക്ക് ജ​യി​ക്കാ​ന്‍ നാ​ല് പ​ന്തി​ല്‍ 11 റ​ണ്‍​സ് വേ​ണ്ട സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. മ​ത്സ​രം മൂ​ന്ന് റ​ണ്‍​സി​ന് പൂ​ന വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​സീ​സ​ണി​ല്‍ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് രോ​ഹി​ത് അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കു വി​ധേ​യ​നാ​കു​ന്ന​ത്. ഈ ​സീ​സ​ണി​ല്‍ ഇ​നി​യും പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യാ​ല്‍ രോ​ഹി​തി​നെ ക​ളി​യി​ല്‍​നി​ന്നു വി​ല​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ഐ​പി​എ​ല്‍ അ​ച്ച​ട​ക്ക സ​മി​തി നീ​ങ്ങും.


അതേസമയം, പൂ​ന​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍സ് ക്യ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ അ​ന്പ​യ​റോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്നു മു​ബൈ താ​രം ഹ​ര്‍ഭ​ജ​ന്‍ സിം​ഗ് പറഞ്ഞു. അ​ന്പ​യ​റെ വ​സ്തു​ത ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് രോ​ഹി​ത് ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം അ​ന്പ​യ​റോ​ടു ക​യ​ര്‍ത്തു സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ര്‍ഭ​ജ​ന്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം റൈ​സിം​ഗ് പൂ​ന​യ​ക്കെ​തി​രേ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന ഓ​വ​റി​ലാ​ണ് വി​വാ​ദ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.