വെ​ള്ളിത്തി​ള​ക്കവു​മാ​യി ടി​ന്‍റു, ജി​ന്‍സ​ണ്‍, നീ​ന
വെ​ള്ളിത്തി​ള​ക്കവു​മാ​യി ടി​ന്‍റു, ജി​ന്‍സ​ണ്‍, നീ​ന
Monday, April 24, 2017 12:00 PM IST
ജി​ന്‍ഹ്വ: ഏ​ഷ്യ​ന്‍ ഗ്രാ​ന്‍പ്രീ​യി​ല്‍ ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​മാ​യി മ​ല​യാ​ളി​ക​ള്‍. ടി​ന്‍റു ലൂ​ക്ക​യും ജി​ന്‍സ​ണ്‍ ജോ​ണ്‍സ​ണും വി.​നീ​ന​യും ഇ​ന്ത്യ​ക്കാ​യി വെ​ള്ളി നേ​ടി. ഷോ​ട്ട് പു​ട്ടി​ന്‍റെ ദേ​ശീ​യ റി​ക്കാ​ര്‍ഡി​നു​ട​മ മ​ന്‍പ്രീ​ത് കൗ​റി​ലൂ​ടെ ഇ​ന്ത്യ ഒ​രു സ്വ​ര്‍ണ​മ​ണി​ഞ്ഞു. ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര വെ​ള്ളി മെ​ഡ​ല്‍ നേ​ടി. ലോം​ഗ് ജം​പി​ല്‍ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം നീ​ന സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യാ​ണ് വെ​ള്ളി നേ​ടി​യ​ത്. ര​ണ്ടാം റൗ​ണ്ടി​ല്‍ 6.46 ക​ട​ന്ന നീ​ന​യെ വി​യ​റ്റ്‌​നാ​മി​ന്‍റെ ബു ​തി തു ​താ​വോ (6.58) പി​ന്നി​ലാ​ക്കി.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ നീ​ന ഇ​പ്പോ​ള്‍ റു​മേ​നി​യ​ന്‍ പ​രി​ശീ​ല​ക​ന്‍ ബെ​ഡ്രി​യോ​സ് ബെ​ഡ്രോ​സി​യാ​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. സാ​യ് പ​രി​ശീ​ല​ക​നാ​യ എം.​എ. ജോ​ര്‍ജി​ന്‍റെ കീ​ഴി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​മ്പോ​ഴാ​ണ് നീ​ന ശ്ര​ദ്ധേ​യ പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട് വ​ര​കി​ല്‍ നാ​രാ​യ​ണ​ന്‍റെ​യും പ്ര​സ​ന്ന​യു​ടെ​യും മ​ക​ളാ​ണ് നീ​ന. ട്രാ​ക്കി​ല്‍ 800 മീ​റ്റ​റി​ല്‍ ഇ​ന്ത്യ​ക്കും മ​ല​യാ​ളി​ക​ള്‍ക്കും ഇ​ര​ട്ട വെ​ള്ളി ലഭിച്ച ദി​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ. ജി​ന്‍സ​ണ്‍ ജോ​ണ്‍സ​ണും (1.50.71) ടി​ന്‍റു ലൂ​ക്ക (2.03.59) യു​മാ​ണ് വെ​ള്ളി മെ​ഡ​ല്‍ ട്രാ​ക്കി​ല്‍നി​ന്നു സ്വ​ന്ത​മാ​ക്കി​യ​ത്. ജി​ൻ​സ​ൺ നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​ത്. 100 മീ​റ്റ​റി​ല്‍ ഇ​ന്ത്യ​യു​ടെ ദ്യു​തി ച​ന്ദ് വെ​ങ്ക​ല​മ​ണി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.