എഫ്എ കപ്പ്: ചെ​ല്‍സി-ആഴ്സണൽ ഫൈ​ന​ൽ
എഫ്എ കപ്പ്: ചെ​ല്‍സി-ആഴ്സണൽ  ഫൈ​ന​ൽ
Sunday, April 23, 2017 10:33 AM IST
ല​ണ്ട​ന്‍: എഫ്എ കപ്പിൽ ചെൽസി ആഴ്സണൽ ഫൈനൽ. ‌പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ എ​ഡ​ന്‍ ഹ​സാ​ര്‍ഡി​ന്‍റെ​യും നെ​മാ​ന്‍ജ മാ​റ്റി​ച്ചി​ന്‍റെ ബോ​ക്‌​സി​നു പു​റ​ത്തു​നി​ന്നെ​ടു​ത്ത ശ​ക്ത​മാ​യ ഗോ​ളും ചേ​ര്‍ന്ന​പ്പോ​ള്‍ എ​ഫ്എ ക​പ്പ് സെ​മി ഫൈ​ന​ലി​ല്‍ ചെ​ല്‍സി 4-2ന് ​ടോ​ട്ട​ന​ത്തെ ത​ക​ര്‍ത്തു. കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ 2-1നു തോൽപ്പിച്ചാണ് ആഴ്സണൽ കലാശപ്പോരിന് അർഹത നേടിയത്.

പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​രാ​യ ചെ​ല്‍സി​യും ടോ​ട്ട​ന​വും വെം​ബ്ലി​യി​ല്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ആ​ക്ര​മ​ണ- പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ള്‍ കൊ​ണ്ടു മ​ത്സ​രം നി​റ​ഞ്ഞു. ജ​യ​ത്തോ​ടെ ചെ​ല്‍സി സീ​സ​ണി​ല്‍ ര​ണ്ടു കി​രീ​ട​ങ്ങ​ള്‍ എ​ന്ന സ്വ​പ്‌​ന​ത്തി​ന​ടു​ത്തെ​ത്തി. ടോ​ട്ട​ത്തി​നാ​ണെ​ങ്കി​ല്‍ ഈ ​സീ​സ​ണി​ലും ഒ​രു കി​രീ​ട​മെ​ന്ന മോ​ഹം വി​ദൂ​ര​ത്താ​കു​ക​യും ചെ​യ്തു.

ശ​ക്ത​രാ​യ ടോ​ട്ട​ന​ത്തി​നെ​തി​രെ ഹ​സാ​ര്‍ഡി​നെ​യും ഡി​യേ​ഗോ കോ​സ്റ്റ​യെയും പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ലി​രു​ത്തി തു​ട​ങ്ങിയ അ​ന്‍റോ​ണി​യോ കോ​ന്‍റെ അ​ദ്ഭു​ത​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ വി​ല്യ​ന്‍റെ ര​ണ്ടു ഗോ​ളു​ക​ള്‍ ആ ​കു​റ​വ് നി​ക​ത്തി. നാ​ലാം മി​നി​റ്റി​ല്‍ ഫ്രീ​കി​ക്കി​ലൂ​ടെ​യും 43-ാം മി​നി​റ്റി​ല്‍ നേ​ടി​യ പെ​നാ​ല്‍റ്റി ഗോ​ളാ​ക്കി​യു​മാ​ണ് വി​ല്യ​ന്‍ കോ​ന്‍റെ​യു​ടെ വി​ശ്വാ​സം കാ​ത്ത​ത്. ര​ണ്ടു ത​വ​ണ പി​ന്നി​ല്‍നി​ന്ന ടോ​ട്ട​നം തി​രി​ച്ച​ടി​ച്ചു സ​മ​നി​ല പി​ടി​ച്ചു. 18-ാം മി​നി​റ്റി​ല്‍ ക്രി​സ്റ്റ്യ​ന്‍ എ​റി​ക്‌​സ​ന്‍റെ പാ​സി​ല്‍നി​ന്ന് ഹാ​രി കെ​യ്ന്‍ തി​രി​ച്ച​ടി​ച്ചു. 52-ാം മി​നി​റ്റി​ല്‍ ഡെ​ലെ അ​ലി​യി​ലൂ​ടെ ടോ​ട്ട​നം 2-2ന് ​സ​മ​നി​ല നേ​ടി​യെ​ടു​ത്തു.


ര​ണ്ടാം പ​കു​തി​യി​ല്‍ ടോ​ട്ട​നം വി​ജ​യ​ത്തി​നാ​യി കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​തോ​ടെ കോ​ന്‍റെ ഹ​സാ​ര്‍ഡി​നെ​യും കോ​സ്റ്റ​യെ​യും ഇ​റ​ക്കി. 75-ാം മി​നി​റ്റി​ല്‍ ഹ​സാ​ര്‍ഡ് ചെ​ല്‍സി​യെ മു​ന്നി​ലെ​ത്തി​ച്ചു. 80-ാം മി​നി​റ്റി​ല്‍ മാ​റ്റി​ച്ചി​ന്‍റെ ഇ​ടി​വെ​ട്ട് പോ​ലു​ള്ള ഷോ​ട്ട് ക്രോ​സ്ബാ​റി​ന്‍റെ അ​ടി​യി​ല്‍ ഇ​ടി​ച്ച് വ​ല​യി​ലേ​ക്കു വീ​ണ​തോ​ടെ ചെ​ല്‍സി ഫൈ​ന​ല്‍ ഉ​റ​പ്പി​ച്ചു.
രണ്ടാം സെമിയിൽ അധിക സമയത്ത േക്കു നീണ്ട പോരാട്ടത്തിൽ അലക്സിൽ സാഞ്ചസിന്‍റെ സുവർണ ഗോളിലാണ് ആഴ്സ‍ണൽ സിറ്റിയെ തോൽപ്പിച്ചത്. നേരത്തെ സെർജി യോ അഗ്വേറോയിലൂടെ 62-ാം മിനിറ്റിൽ സിറ്റിയാണ് ആദ്യ വെടി പൊട്ടിച്ചത്. എന്നാൽ, 71-ാം മിനിറ്റിൽ നാച്ചോ മോൺറി യൽ തിരിച്ചടിച്ചു. 101-ാം മിനിറ്റിലായിരുന്നു സാഞ്ചസിന്‍റെ ത്രസിപ്പി ക്കുന്ന ഗോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.