സീരി എ: മി​ലാ​ന്‍ ടീ​മു​ക​ള്‍ക്കു തോ​ല്‍വി
സീരി എ: മി​ലാ​ന്‍ ടീ​മു​ക​ള്‍ക്കു തോ​ല്‍വി
Sunday, April 23, 2017 10:33 AM IST
ഫ്‌​ളോ​റ​ന്‍സ്: ന​ഗ​ര​വൈ​രി​ക​ളാ​യ എ​സി മി​ലാ​നും ഇ​ന്‍റ​ര്‍ മി​ലാ​നും തോ​ല്‍വി. ഒ​മ്പ​ത് ഗോ​ള്‍ പി​റ​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​നെ ഫി​യൊ​റ​ന്‍റീ​ന 5-4ന് ​തോ​ല്‍പ്പി​ച്ചു. എ​സി മി​ലാ​ൻ സാ​ന്‍ സി​റോ​യി​ല്‍ വ​ച്ച് എം​പോ​ളി ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​ന് അ​പ്ര​തീ​ക്ഷി​ത തോ​ല്‍വി​യേ​റ്റു​വാ​ങ്ങി. ഈ ​തോ​ല്‍വി​യോ​ടെ ഇ​ന്‍റ​റി​ന്‍റെ യൂ​റോ​പ്പ ലീ​ഗ് പ്ര​തീ​ക്ഷ​ക​ള്‍ക്ക് തി​രി​ച്ച​ടി​യാ​യി. ആ​ദ്യ പ​കു​തി വ​രെ 2-1ന് ​ലീ​ഡ് ചെ​യ്ത ഇ​ന്‍റ​ര്‍ ര​ണ്ടാം പ​കു​തി​യി​ല്‍ എ​ട്ട് മി​നി​റ്റി​നി​ടെ വ​ഴ​ങ്ങി​യ മൂ​ന്നു ഗോ​ളു​ക​ളാ​ണ് മി​ലാ​നെ ത​ക​ര്‍ത്ത​ത്. ഇ​ന്‍റ​റി​ന്‍റെ മൗ​റോ ഇ​ക്കാ​ര്‍ഡി​യു​ടെ ഹാ​ട്രി​ക്കും വെ​റു​തെ​യാ​യി. 34, 88, 90+1 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഇ​ക്കാ​ര്‍ഡി​യു​ടെ ഗോ​ളു​ക​ള്‍.

മ​റ്റി​യാ​സ് വെ​സി​നോ​യു​ടെ 23-ാം മി​നി​റ്റി​ലെ ഗോ​ളി​ല്‍ ഫി​യ​റ​ന്‍റീ​ന​യാ​ണ് ഗോ​ള​ടി​ക്കു തു​ട​ക്ക​മി​ട്ട​ത്. എ​ന്നാ​ല്‍ ഇ​വാ​ന്‍ പെ​രി​സി​ച്ച് (28), ഇ​ക്കാ​ര്‍ഡി (34) എ​ന്നി​വ​രി​ലൂ​ടെ ഇ​ന്‍റ​ര്‍ തി​രി​ച്ച​ടി​ച്ചു മു​ന്നി​ലെ​ത്തി. ര​ണ്ടാം പ​കു​തി​യി​ല്‍ ഡേ​വി​ഡ് അ​സ്‌​റ്റോ​റി (62) സ​മ​നി​ല പി​ടി​ച്ച​തോ​ടെ ആ​തി​ഥേ​യ​ര്‍ക്കു തി​രി​ച്ച​ടി​ക്കാ​നു​ള്ള ക​രു​ത്ത് ല​ഭി​ച്ചു. വെ​സി​നോ 64-ാം മി​നി​റ്റി​ല്‍ ര​ണ്ടാം ഗോ​ള്‍ക്കൊ​ണ്ട് മു​ന്നി​ലെ​ത്തി​ച്ചു. ഖോ​മ ബ​ബാ​ക​റി​ല്‍ (70.79) നി​ന്ന് ര​ണ്ടു ഗോ​ളു​ക​ള്‍ കൂ​ടി​യെ​ത്തി​യ​തോ​ടെ ഇ​ന്‍റ​റി​നു തി​രി​ച്ചു​വ​രാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി. അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ ര​ണ്ടു ഗോ​ള​ടി​ച്ച ഇ​ക്കാ​ര്‍ഡി സ​മ​നി​ല പി​ടി​ച്ചു. 2001ല്‍ ​ക്രി​സ്റ്റ്യ​ന്‍ വെ​യ്‌​റി എ​വേ ഗ്രൗ​ണ്ടി​ല്‍ ഹാ​ട്രി​ക് നേ​ടി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്‍റ​ര്‍ താ​രം ഗോ​ള്‍ സ്വ​ന്തം ഗ്രൗ​ണ്ടി​നു പു​റ​ത്ത് ഹാ​ട്രി​ക് നേ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.