ധോണി ജ്വലിച്ചു, പൂന ജയിച്ചു
ധോണി ജ്വലിച്ചു, പൂന ജയിച്ചു
Saturday, April 22, 2017 11:29 AM IST
പൂ​ന: ഒ​ടു​വി​ല്‍ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ വി​ല റൈ​സിം​ഗ് പൂ​ന​യു​ടെ മാ​നേ​ജ്‌​മെ​ന്‍റ് ശ​രി​ക്കും മ​ന​സി​ലാ​ക്കി. സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ സ​ണ്‍ റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ പൂ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ജ്വ​ലി​ച്ചു​നി​ന്ന​ത് നാ​യ​ക​സ്ഥാ​ന​ത്തു​നി​ന്ന് അ​ധി​ക്ഷേ​പി​ച്ചു മാ​റ്റപ്പെട്ട മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി.

ഹൈ​ദ​രാ​ബാ​ദ് ഉ​യ​ര്‍ത്തി​യ 177 റ​ണ്‍സ് വി​ജ​യ ല​ക്ഷ്യം അ​വ​സാ​ന പ​ന്തി​ല്‍ മ​റി​ക​ട​ന്ന പൂ​ന​യ്ക്ക് ധോ​ണി ന​ല്‍കി​യ​ത് അ​വി​സ്മ​ര​ണീ​യ വി​ജ​യം. 34 പ​ന്തി​ല്‍ അ​ഞ്ചു ബൗ​ണ്ട​റി​യും മൂ​ന്നു പ​ടു​കൂ​റ്റ​ന്‍ സി​ക്‌​സ​റു​മാ​യി 61 റ​ണ്‍സാ​ണ് ധോണി അടിച്ചുകൂട്ടിയത്. അ​വ​സാ​ന ഓ​വ​റി​ല്‍ പൂ​ന​യ്ക്ക​തു ജ​യി​ക്കാ​ന്‍ വേ​ണ്ട​ത് 10 റ​ണ്‍സാ​യി​രു​ന്നു. എ​ന്നാ​ല്‍, 13 റ​ണ്‍സാ​ണ് കൗ​ള്‍ എ​റി​ഞ്ഞ പ​ന്തി​ല്‍ ധോ​ണി​യും മനോജ് തി​വാ​രി​യും ചേ​ര്‍ന്ന് അ​ടി​ച്ചെ​ടു​ത്ത​ത്.

സ്‌​കോ​ര്‍: സ​ണ്‍ റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ല്‍ മൂ​ന്നി​ന് 176
റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സ് 20 ഓ​വ​റി​ല്‍ നാ​ലി​ന് 179.

ധോ​ണി ക്രീ​സി​ലെ​ത്തു​മ്പോ​ള്‍ ്‍ ഒ​രു പ​ന്തി​ല്‍ ര​ണ്ടു റ​ണ്‍സിലധികം (30 പന്തിൽ 62 റൺസ് ) എ​ന്ന നി​ല​യി​ല്‍ ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ പൂ​ന​യ്ക്കു ജ​യി​ക്കാ​നാ​കൂ എ​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ലോ​ക ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച ഫി​നി​ഷ​ര്‍ താ​നാ​ണെ​ന്നു ധോ​ണി ഒ​രി​ക്ക​ല്‍കൂ​ടി തെ​ളി​യി​ച്ചു. ഏ​താ​ണ്ട് ഒ​റ്റ​യ്ക്ക് എ​ന്ന നി​ല​യ്​ക്ക് പൂ​ന​യെ ധോ​ണി കൈ​പി​ടി​ച്ചു​യ​ര്‍ത്തി​യ​ത്. 19-ാം ഓ​വ​റി​ല്‍ 19 റ​ണ്‍സാ​ണ് പൂ​ന അ​ടി​ച്ചു കൂ​ട്ടി​യ​ത്. നി​ര്‍ണാ​യ​ക​മാ​യ ഓ​വ​റും ഇ​താ​യി​രു​ന്നു.


പൂ​ന​യ്ക്കു വേ​ണ്ടി രാ​ഹു​ല്‍ ത്രി​പാ​ഠി 41 പ​ന്തി​ല്‍ 59 റ​ണ്‍സെ​ടു​ത്തു മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ഇ​തി​ല്‍ ആ​റു ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്‌​സും സ്വ​ന്ത​മാ​ക്കി. നാ​യ​ക​ന്‍ സ്മി​ത്തി​ന് 27 റ​ണ്‍സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

നേ​ര​ത്തെ ഹൈ​ദ​രാ​ബാ​ദി​നു വേ​ണ്ടി ബാ​റ്റ് ചെ​യ്ത​വ​രെ​ല്ലാം മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഓ​പ്പ​ണ​ര്‍ വാ​ര്‍ണ​ര്‍ (43), ശി​ഖ​ര്‍ ധ​വാ​ന്‍ (30), വി​ല്യം​സ​ണ്‍ (21) ഹെ​ന്‍ റി​ക്‌​സ് (55) എ​ന്ന​വ​ര്‍ ഹൈ​ദ​രാ​ബാ​ദി​നാ​യി തി​ള​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.