റഷ്ഫോർഡ് മികവിൽ യു​ണൈ​റ്റ​ഡ്
റഷ്ഫോർഡ് മികവിൽ യു​ണൈ​റ്റ​ഡ്
Friday, April 21, 2017 11:23 AM IST
മാ​ഞ്ച​സ്റ്റ​ര്‍: യൂ​റോ​പ്പ ലീ​ഗി​ല്‍ മാ​ര്‍ക്ക​സ് റ​ഷ്ഫോ​ര്‍ഡി​ന്‍റെ ഗോ​ളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് സെ​മി​യി​ലെ​ത്തി. ഓ​ള്‍ഡ് ട്രാ​ഫോര്‍ഡി​ല്‍ ന​ട​ന്ന അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ ഹൊ​സെ മൗ​റി​ഞ്ഞോ​യു​ടെ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നെ ആ​ന്‍ഡെ​ര്‍ലെ​ക്റ്റ് അ​ധി​ക സ​മ​യ​ത്തേ​ക്കു ക​ട​ത്തി. അ​ധി​ക സ​മ​യ​ത്ത് റ​ഷ്ഫോര്‍ഡി​ന്‍റെ (107) ഗോ​ളി​ലാ​യി​രു​ന്നു യു​ണൈ​റ്റ​ഡി​ന്‍റെ ജ​യം. അ​ഗ്ര​ഗേ​റ്റി​ല്‍ യു​ണൈ​റ്റ​ഡി​ന് 3-2ന്‍റെ ​ജ​യം.

നിലവിൽ യൂ​റോ​പ്യ​ന്‍ പോ​രാ​ട്ട​ങ്ങ​ളി​ല്‍ ഏ​ക പ്ര​തി​നി​ധി​യാ​യ യു​ണൈ​റ്റ​ഡ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ചെ​ല്‍സി​ക്കെ​തി​രേ നേ​ടി​യ ജ​യ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ആ​ന്‍ഡെ​ര്‍ലെ​ക്റ്റി​നെ​തി​രേ ഇ​റ​ങ്ങി​യ​ത്. ഹെ​ന്‍‌റി​ക് മി​ഖി​ത്രാ​യ​ന്‍ നേ​ടി​യ എ​വേ ഗോ​ളും യു​ണൈ​റ്റ​ഡി​ന് ക​രു​ത്താ​യു​ണ്ടാ​യി​രു​ന്നു.

ര​ണ്ടാം പാ​ദ​ത്തി​ലും മി​ഖി​ത്രാ​യ​ന്‍ (10) ആ​ദ്യം ഗോ​ള​ടി​ച്ചു. എ​ന്നാ​ല്‍ യു​ണൈ​റ്റ​ഡി​ന്‍റെ അ​നാ​യാസ ജ​യ​മെ​ന്ന മോ​ഹ​ത്തിനുമേൽ ആ​ന്‍ഡെ​ര്‍ലെ​ക്റ്റ് നാ​യ​ക​ന്‍ സോ​ഫി​യ​ന്‍ ഹന്നി (32)സ​മ​നി​ല ന​ല്കി. ഇ​തോ​ടെ മു​ഴു​വ​ന്‍ സ​മ​യ​ത്ത് ഇ​രു​ടീ​മി​നു വി​ജ​യ​ഗോ​ള്‍ നേ​ടാ​നാ​കാതെ മ​ത്സ​രം അ​ധി​ക​സ​മ​യ​ത്തേ​ക്കു ക​ട​ന്നു. അ​വി​ടെ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച് പ്ര​ക​ട​ന​ത്തി​ലൂ​ടെ റ​ഷ്ഫോ​ര്‍ഡ് യു​ണൈ​റ്റ​ഡി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. ഈ ​വി​ജ​യ​ത്തി​ലും യു​ണൈറ്റ​ഡി​ന് മാ​ര്‍ക​സ് റോ​ഹോ​യു​ടെ​യും സ്ലാ​ട്ട​ന്‍ ഇ​ബ്രാ​ഹി​മോ​വി​ച്ചി​ന്‍റെയും പ​രി​ക്കു​ക​ള്‍ നി​രാ​ശ​പ്പെ​ടു​ത്തി. ഇ​രു​വ​രു​ടെ മു​ട്ടി​നേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. സെ​മി​യി​ല്‍ യു​ണൈ​റ്റ​ഡ്, സെ​ല്‍റ്റ വി​ഗോ​യെ നേ​രി​ടും. മേയ് അ​ഞ്ചി​ന്് സെ​ല്‍റ്റ​യു​ടെ ഗ്രൗ​ണ്ടി​ലാ​ണ് ആ​ദ്യപാ​ദ മ​ത്സ​രം. 12ന് ​ഓ​ള്‍ഡ് ട്രാ​ഫ​ര്‍ഡി​ല്‍ ര​ണ്ടാം പാ​ദ​വും.

സി​സ്‌​റ്റോ ഗോ​ളി​ല്‍ സെ​ല്‍റ്റ

പി​യോ​ണ്‍ സി​സ്‌​റ്റോ​യു​ടെ ഗോ​ളി​ല്‍ സെ​ല്‍റ്റ വി​ഗോ യൂ​റോ​പ്പ ലീ​ഗ് സെ​മി​യി​ലെ​ത്തി. റേ​സിം​ഗ് ജെ​ങ്കി​നെ 4-3 അ​ഗ്ര​ഗേ​റ്റി​ല്‍ തോ​ല്പി​ച്ചാ​ണ് സെ​ല്‍റ്റ സെ​മി​യി​ലെ​ത്തി​യ​ത്. ര​ണ്ടാം പാ​ദ​ത്തി​ല്‍ ഇ​രു​ടീ​മും ഓ​രോ ഗോ​ള്‍ വീ​ത​മ​ടി​ച്ചു സ​മ​നി​ല​യി​ല്‍ പി​രി​യു​ക​യാ​യി​രു​ന്നു. സ്വ​ന്തം ഗ്രൗ​ണ്ടി​ലെ ആ​ദ്യ പാ​ദ​ത്തി​ല്‍ സെ​ല്‍റ്റ 3-2ന്‍റെ ​നേ​രി​യ ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 63-ാം മി​നി​റ്റി​ല്‍ സി​സ്റ്റോ​യു​ടെ ഗോ​ള്‍ സെ​ല്‍റ്റ​യ്ക്കു ലീ​ഡ് ന​ല്‍കി. പെ​നാ​ല്‍റ്റി ബോ​ക്‌​സി​ന​രികി​ല്‍നി​ന്ന് ഒ​രു ക​രു​ത്തു​റ്റ ഷോ​ട്ടി​ലൂ​ടെ​യാ​ണ് സി​സ്‌​റ്റോ വ​ല​കു​ലു​ക്കി​യ​ത്. 67-ാം മി​നി​റ്റി​ല്‍ ലി​യ​നാ​ര്‍ഡോ ട്രോ​സാ​ര്‍ഡ് ബെ​ല്‍ജി​യ​ന്‍ ക്ല​ബ്ബി​നു​വേ​ണ്ടി തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും എ​വേ ഗോ​ളി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ല്‍ ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ ജെ​ങ്കി​ന് ഒ​രു ഗോ​ള്‍ കൂ​ടി വേ​ണ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ര്‍ത്ത് സ്പാ​നി​ഷ് ക്ല​ബ് ആ​തി​ഥേ​യ​രെ ത​ട​ഞ്ഞു.


സ​ഡ​ന്‍ ഡെ​ത്തി​ല്‍ ലി​യോ​ണ്‍

ഫ്ര​ഞ്ച് ക്ല​ബ് ലി​യോ​ണ്‍ പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​നൊ​ടു​വി​ല്‍ സ​ഡ​ന്‍ ഡെ​ത്തി​ല്‍ ബെ​ഷി​ക്റ്റാ​ഷി​നെ 7-6ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​യി​ലെ​ത്തി. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി മ​ത്സ​രം 3-3ന് ​സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ങ്ങി​യ​ത്. ടാ​ലി​സ്‌​ക 27-ാം മി​നി​റ്റി​ല്‍ തു​ര്‍ക്കി ക്ല​ബ്ബി​നെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍ 34-ാം മി​നി​റ്റി​ല്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ല​കാ​സെ സ​മ​നി​ല നേ​ടി​യെ​ടു​ത്തു. 58-ാം മി​നി​റ്റി​ല്‍ ടാ​ലി​സ്‌​ക ര​ണ്ടാം ഗോ​ളും നേ​ടി​ക്കൊ​ണ്ട് അ​ഗ്ര​ഗേ​റ്റ് സ​മ​നി​ല​യാ​ക്കി. ഇ​തോ​ടെ മ​ത്സ​രം അ​ധി​ക സ​മ​യ​ത്തേ​ക്കു ക​ട​ന്നു. അ​ധി​ക​സ​മ​യ​ത്ത് ഗോ​ളു​ക​ള്‍ വ​ന്നി​ല്ല. ഇ​തോ​ടെ ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്. ഷൂ​ട്ടൗ​ട്ടി​ല്‍ ഇ​രു​ടീ​മു​ം അ​ഞ്ചു കി​ക്കും വ​ല​യി​ലാ​ക്കി. ഇ​തോ​ടെ സ​ഡ​ന്‍ ഡെ​ത്ത് വി​ജ​യി​ക​ളെ നി​ര്‍ണ​യി​ക്കു​മെ​ന്നാ​യി. അ​വി​ടെ​യും ര​ണ്ടു ടീ​മി​ന്‍റെ​യും ആ​ദ്യ​ത്തെ കി​ക്കു​ക​ള്‍ ല​ക്ഷ്യം ക​ണ്ടു. പിന്നെയും മ​ത്സ​രം നീ​ണ്ടു. അ​ടു​ത്ത ര​ണ്ടു കി​ക്കു​ക​ളും ഇ​രു​കൂ​ട്ട​രും ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. നി​ര്‍ണാ​യ​ക​മാ​യ കി​ക്ക് വ​ല​യി​ലെ​ത്തി​ച്ച് ലി​യോ​ണ്‍ നാ​യ​ക​ന്‍ മാ​ക്‌​സിം ഗോ​ണാ​ലോ​ണ്‍സ് ലി​യോ​ണെ മു​ന്നി​ലെ​ത്തി​ച്ചു. ഇ​തി​നു മു​മ്പേ മാ​റ്റേ മി​ട്രോ​വി​ച്ചി​ന്‍റെ കി​ക്ക് ലി​യോ​ണ്‍ ഗോ​ള്‍കീ​പ്പ​ര്‍ ത​ട​ഞ്ഞി​രു​ന്നു.

അധികസമയത്ത് അയാക്സ്

അ​ധി​ക​സ​മ​യ​ത്ത് ര​ണ്ടു ഗോ​ള​ടി​ച്ച് അ​യാ​ക്‌​സ് സെ​മി​യി​ല്‍. പ​ത്തു പേ​രു​മാ​യി മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ അ​യാ​ക്‌​സ് 4-3ന് ​അ​ഗ്ര​ഗേ​റ്റി​ല്‍ ഷാ​ല്‍ക്കെ​യെ തോ​ല്‍പ്പി​ച്ച് സെ​മി​യി​ല്‍. ആ​ദ്യ പാ​ദ​ത്തി​ല്‍ 2-0ന് ​തോ​റ്റ ഷാ​ല്‍ക്കെ വ​ന്‍ തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യ​ത്. സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ 3-0ന് ​ലീ​ഡ് ചെ​യ്ത ശേ​ഷ​മാ​ണ് ഷാ​ല്‍ക്കെ തോ​റ്റ​ത്. എ​ക്‌​സ്ട്രാ ടൈ​മി​ലെ ര​ണ്ടു ഗോ​ളു​ക​ളാ​ണ് അ​യാ​ക്‌​സി​നു സെ​മി​യി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്ന​ത്. ലി​യോ​ണ്‍ ഗോ​റെ​ട്‌​സ്‌​ക (53), ഗീ​ഡോ ബ​ര്‍ഗ്സ്റ്റാലർ (56), ഡാ​നി​യ​ല്‍ കാ​ലി​ഗു​രി (101) എ​ന്നി​വ​രാ​ണ് ഷാ​ല്‍ക്കെയു​ടെ സ്‌​കോ​റർമാ​ര്‍. അ​യാ​ക്‌​സി​നു​വേ​ണ്ടി നി​ക് വി​യെ​ര്‍ഗെ​വ​ര്‍ (111), അ​മി​ന്‍ യൂ​ന​സ് (120) എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളാ​ണ് അ​യാ​ക്‌​സി​നെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച​ത്. ലി​യോ​ണാ​ണ് സെ​മി​യി​ല്‍ അ​യാ​ക്‌​സി​ന്‍റെ എ​തി​രാ​ളി​ക​ള്‍. അ​ഞ്ചി​നു ന​ട​ക്കു​ന്ന ആ​ദ്യ​പാ​ദം​ അ​യാ​ക്‌​സി​ന്‍റെ സ്റ്റേ​ഡി​യ​ത്തി​ലാ​ണ്. 12ന് ​ര​ണ്ടാം പാ​ദം ലി​യോ​ണി​ല്‍ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.